റിലയന്‍സ് ജിയോ അതിന്റെ എല്ലാ ജിയോഫോണ്‍ പ്രീപെയ്ഡ് പ്ലാനുകളിലും ഇരട്ട ആനുകൂല്യങ്ങള്‍ നല്‍കുന്നു

google news
റിലയന്‍സ് ജിയോ അതിന്റെ എല്ലാ ജിയോഫോണ്‍ പ്രീപെയ്ഡ് പ്ലാനുകളിലും ഇരട്ട ആനുകൂല്യങ്ങള്‍ നല്‍കുന്നു

റിലയന്‍സ് ജിയോ ജിയോഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമായി പ്രീപെയ്ഡ് പ്ലാനുകളിള്‍ ഓഫര്‍ വാഗ്ദാനം ചെയ്യുന്നു. റിലയന്‍സ് എല്ലാ ജിയോഫോണ്‍ പ്ലാനുകളിലും ബൈ 1 ഗെറ്റ് 1 ഓഫറുമായാണ് എത്തിയിരിക്കുന്നത്.

നിങ്ങള്‍ ഒരു ജിയോഫോണ്‍ ഉപയോക്താവാണെങ്കില്‍, എല്ലാ പ്ലാനുകളിലും നിങ്ങള്‍ക്ക് ഇരട്ട ആനുകൂല്യങ്ങള്‍ ലഭിക്കും. ജിയോഫോണ്‍ ഉപയോക്താവ് റീചാര്‍ജ് ചെയ്യുന്ന എല്ലാ ജിയോഫോണ്‍ പ്ലാനുകള്‍ക്കും, അതേ മൂല്യമുള്ള ഒരു അധിക റീചാര്‍ജ് പ്ലാന്‍ സൗജന്യമായി ലഭിക്കുമെന്ന് റിലയന്‍സ് പറഞ്ഞു.

ഈ ഓഫര്‍ കുറച്ച്‌ കാലമായി നിലനില്‍ക്കുന്നു, ഇത് ജിയോഫോണ്‍ റീചാര്‍ജുകള്‍ക്ക് മാത്രമേ ബാധകമാകൂ. ജിയോ അതിന്റെ ആറ് പ്രീപെയ്ഡ് പ്ലാനുകളില്‍ ബൈ 1 ഗെറ്റ് 1 ഫ്രീ ഓഫര്‍ വാഗ്ദാനം ചെയ്യുന്നു.

ഉദാഹരണത്തിന്, നിങ്ങള്‍ക്ക് 75 രൂപയുടെ പ്ലാനുണ്ടെങ്കില്‍, 75 രൂപയുടെ അധിക പ്ലാന്‍ തികച്ചും സൗജന്യമായി ലഭിക്കും. സൗജന്യ പ്ലാനില്‍ പ്രീപെയ്ഡ് പ്ലാനിന്റെ ആനുകൂല്യങ്ങളും ഉള്‍പ്പെടും. 39, 69, 75, 125, 155, 185 രൂപ വിലയുള്ള റീചാര്‍ജ് പ്ലാനുകളില്‍ ബൈ വണ്‍ ഓഫര്‍ ബാധകമാണ്.

The post റിലയന്‍സ് ജിയോ അതിന്റെ എല്ലാ ജിയോഫോണ്‍ പ്രീപെയ്ഡ് പ്ലാനുകളിലും ഇരട്ട ആനുകൂല്യങ്ങള്‍ നല്‍കുന്നു first appeared on Keralaonlinenews.

Tags