എൻജിനീയറിങ് എൻട്രൻസ്: 12 ലെ മാർക്ക് പരിഗണിക്കില്ല

google news
എൻജിനീയറിങ് എൻട്രൻസ്: 12 ലെ മാർക്ക് പരിഗണിക്കില്ല

തിരുവനന്തപുരം ∙ കേരള എൻജിനീയറിങ് പ്രവേശനപരീക്ഷയിൽ റാങ്ക് പട്ടിക തയാറാക്കാൻ ഇക്കൊല്ലം 12–ാം ക്ലാസ് പരീക്ഷയുടെ മാർക്ക് പരിഗണിക്കേണ്ടതില്ലെന്നു തത്വത്തിൽ തീരുമാനിച്ചതായി മന്ത്രി ആർ. ബിന്ദു അറിയിച്ചു. പ്രവേശനപരീക്ഷയിലെ സ്കോർ മാത്രമാകും പരിഗണിക്കുക. അന്തിമ തീരുമാനത്തിനായി ഫയൽ മുഖ്യമന്ത്രിയുടെ പക്കലാണെന്നും മന്ത്രി പറഞ്ഞു.

പ്രവേശനപരീക്ഷയിലെ സ്കോറിനൊപ്പം 12–ാം ക്ലാസ് മാർക്ക് കൂടി തുല്യ അനുപാതത്തിൽ കണക്കാക്കിയാണു മുൻവർഷങ്ങളിൽ റാങ്ക് പട്ടിക തയാറാക്കിയിരുന്നത്.

ഇത്തവണ സിബിഎസ്ഇയും ഐഎസ്‌സിയും ഉൾപ്പെടെ വിവിധ ബോർഡുകൾ 12–ാം ക്ലാസ് പരീക്ഷ ഒഴിവാക്കിയ സാഹചര്യത്തിൽ പ്രവേശനപരീക്ഷ മാത്രം പരിഗണിച്ചു പട്ടിക തയാറാക്കണമെന്നു പ്രവേശനപരീക്ഷാ കമ്മിഷണർ ശുപാർശ നൽകിയിരുന്നു. ജൂലൈ 24നാണു പ്രവേശനപരീക്ഷ.

പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ 28 മുതൽ, വിഎച്ച്എസ്ഇ 21 മുതൽ

തിരുവനന്തപുരം ∙ രണ്ടാം വർഷ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ 28 നും വിഎച്ച്എസ്ഇ, എൻഎസ്ക്യുഎഫ് പ്രാക്ടിക്കൽ പരീക്ഷകൾ 21 നും തുടങ്ങും. ഇന്നു മുതൽ 25 വരെ സ്കൂളുകളിൽ പരിശീലനം നൽകും. പരീക്ഷാ സമയവും ചോദ്യങ്ങളുടെ എണ്ണവും കുറച്ചു.

ഒരു സമയം 15 പേർക്കായിരിക്കും പരീക്ഷ. വിദ്യാർഥികളും അധ്യാപകരും ലാബ് ജീവനക്കാരും ഇരട്ട മാസ്കും ഗ്ലൗസും ധരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

പ്രാക്ടിക്കൽ പരീക്ഷ 22 മുതൽ നടത്താൻ വിദ്യാഭ്യാസ വകുപ്പ് ഇന്നലെ രാവിലെ സ്കൂളുകൾക്കു നിർദേശം നൽകിയെങ്കിലും മന്ത്രി വി.ശിവൻകുട്ടി ഇടപെട്ട് അവസാന നിമിഷം പരീക്ഷകൾ ഒരാഴ്ച നീട്ടുകയായിരുന്നു.

The post എൻജിനീയറിങ് എൻട്രൻസ്: 12 ലെ മാർക്ക് പരിഗണിക്കില്ല first appeared on Keralaonlinenews.