കേരളം ജീവിക്കുന്നത് കാളവണ്ടിയുഗത്തിലല്ലെന്ന് ഭരണാധികാരികൾ ഓർക്കണം: കല്ലിക്കോടൻ രാഗേഷ്

google news
കേരളം ജീവിക്കുന്നത് കാളവണ്ടിയുഗത്തിലല്ലെന്ന് ഭരണാധികാരികൾ ഓർക്കണം: കല്ലിക്കോടൻ രാഗേഷ്

കണ്ണൂർ:കോവിഡ് കാലഘട്ടത്തില്‍ ദൈനംദിന ജീവിതം ദുസഹമായി കൊണ്ടിരിക്കുമ്പോള്‍ വാഹനം ഓടിക്കുന്നവര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും താങ്ങാന്‍ പറ്റാത്ത വിധമാണ് ഗ്യാസിന്റെയും ഇന്ധനത്തിന്റെയും വില ദിവസേന വര്‍ദ്ധിപ്പിക്കുന്നതെന്ന് ചിറക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കല്ലിക്കോടന്‍ രാഗേഷ്.

കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാരും കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാരും ഒരഞ്ച് പൈസ നികുതി ഇനത്തില്‍ കുറക്കാൻ തയ്യാറാകുന്നില്ല.കേന്ദ്രം ഭരിക്കുന്ന ചേട്ടന്‍ ബാവയും, കേരളം ഭരിക്കുന്ന അനിയന്‍ ബാവയും ഓര്‍ക്കേണ്ടത് നാം ജീവിച്ചിരിക്കുന്നത് കാളവണ്ടി യുഗത്തിലല്ലെന്നും കല്ലിക്കോടന്‍ പറഞ്ഞു. കക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ കുഞ്ഞിപ്പള്ളി പെട്രോള്‍ പമ്പിന് മുന്നില്‍ നടത്തിയ നില്‍പ്പ് സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കക്കാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.മണീശന്‍ അധ്യക്ഷനായി. ചിറക്കല്‍ മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറിമാരായ നാവത്ത് പുരുഷോത്തമന്‍, വികാസ് അത്താഴക്കുന്ന്, ദിവാകരന്‍.കെ, കെ.വി അഹമ്മദ് ഹാജി, നാവത്ത് പ്രകാശന്‍, ഷിബു പുഞ്ചേന്‍, ശ്രാവണ്‍ കല്ലിക്കോടന്‍, ശ്രീരാഗ് ഹേമന്ദ്, വിജയ്, രാഗേഷ് കുഞ്ഞിപ്പള്ളി, ഗിരീഷ്, മണ്ഡലം സെക്രട്ടറി ജലീല്‍ ചക്കാലക്കല്‍, അനുരൂപ് പൂച്ചാലി എന്നിവര്‍ പങ്കെടുത്തു.

The post കേരളം ജീവിക്കുന്നത് കാളവണ്ടിയുഗത്തിലല്ലെന്ന് ഭരണാധികാരികൾ ഓർക്കണം: കല്ലിക്കോടൻ രാഗേഷ് first appeared on Keralaonlinenews.