വിവാഹത്തിനു മുമ്പ് പുരുഷന്റെ ലൈംഗിക ശേഷി പരിശോധിക്കണമെന്ന് ശ്രീലക്ഷ്മി അറയ്ക്കല്‍; വിവാദമായതോടെ പോസ്റ്റ് നീക്കി

google news
വിവാഹത്തിനു മുമ്പ് പുരുഷന്റെ ലൈംഗിക ശേഷി പരിശോധിക്കണമെന്ന് ശ്രീലക്ഷ്മി അറയ്ക്കല്‍; വിവാദമായതോടെ പോസ്റ്റ് നീക്കി

അധിക്ഷേപകരമായ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ വിവാദത്തിലായി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍. വിവാഹത്തിനു മുമ്പ് പെണ്‍കുട്ടികള്‍ പങ്കാളിയാവുന്നയാളുടെ ലൈംഗിക ശേഷി പരിശോധിക്കണമെന്നാണ് ശ്രീലക്ഷ്മി അറയ്ക്കല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പുരുഷന്റെ ലൈംഗികാവയത്തിന് കുഴപ്പങ്ങളുണ്ടോയെന്നും ലൈംഗിക സംതൃപ്തി തരാന്‍ കഴിയുന്നുണ്ടോ എന്നും വിവാഹത്തിനു മുമ്പ് തന്നെ ബന്ധപ്പെട്ട് പെണ്‍കുട്ടികള്‍ ഉറപ്പു വരുത്തണമെന്നാണ് ശ്രീലക്ഷ്മി പറഞ്ഞത്.

പുരുഷന്‍മാരെ അടച്ചാക്ഷേപിക്കുന്നതും സ്ത്രീകള്‍ ലൈംഗികതയ്ക്ക് വേണ്ടി മാത്രം ജീവിക്കുന്നവരാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതുമായ പോസ്റ്റാണിതെന്നാണ് ഉയരുന്നു വിമര്‍ശനം.
എങ്ങനെയാണ് എല്ലാ സ്ത്രീകളുടെ ലൈംഗിക ആവശ്യങ്ങളെ പറ്റി ശ്രീലക്ഷ്മി അറയ്ക്കലിന് സംസാരിക്കാനാവുകയെന്ന ചോദ്യവുമുയരുന്നു. ഒപ്പം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ ഇകഴ്ത്തുന്നതാണ് ശ്രീലക്ഷ്മിയുടെ പരാമര്‍ശമെന്നും വിമര്‍ശനങ്ങളുയരുന്നുണ്ട്. ട്രാന്‍സ്മെന്‍ ആദം ഹാരിയുള്‍പ്പെടെയുള്ളവര്‍ ശ്രീലക്ഷ്മിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് നടക്കുന്നത്.ശ്രീലക്ഷ്മി മാപ്പ് പറയണെമന്ന് പലരും പറഞ്ഞെങ്കിലും, പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് ശ്രീലക്ഷ്മി മറുപടി നല്‍കിയിരിക്കുന്നത്.

The post വിവാഹത്തിനു മുമ്പ് പുരുഷന്റെ ലൈംഗിക ശേഷി പരിശോധിക്കണമെന്ന് ശ്രീലക്ഷ്മി അറയ്ക്കല്‍; വിവാദമായതോടെ പോസ്റ്റ് നീക്കി first appeared on Keralaonlinenews.