കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ തടയണം, സമൂഹ മാധ്യമങ്ങൾക്ക്​​​ കേന്ദ്രത്തി​െൻറ മുന്നറിയിപ്പ്​

google news
കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ തടയണം,  സമൂഹ മാധ്യമങ്ങൾക്ക്​​​ കേന്ദ്രത്തി​െൻറ മുന്നറിയിപ്പ്​

ന്യൂഡൽഹി: രാജ്യം കോവിഡ്​ രണ്ടാം തരംഗത്തിനോട്​ പൊരുതുന്ന സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളും ആരോഗ്യ വകുപ്പും മറ്റ്​ അധികൃതരും ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്ന കാര്യങ്ങളിലൊന്ന്​ ജനങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളുമാണ്​​.

ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വ്യാജ വാർത്തകളും കോവിഡ്​ ചികിത്സയും മരുന്നുകളുമായി ബന്ധപ്പെട്ട അപകടരമായേക്കാവുന്ന കാര്യങ്ങൾ പോലും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വാട്​സ്​ആപ്പിലൂടെയും ഫേസ്​ബുക്കിലൂടെയും പ്രചരിക്കുകയാണ്​.

എന്നാൽ, സമൂഹ മാധ്യമങ്ങളോട്​ അതിന്​ പരഹാരം കാണാൻ ഉത്തരവിട്ടിരിക്കുകയാണ്​ കേന്ദ്ര സർക്കാർ. ഫേസ്ബുക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ടെലിഗ്രാം തുടങ്ങിയ സമൂഹ മാധ്യമ പ്ലാറ്റ്​ഫോമുകൾ വഴി പ്രചരിക്കുന്ന കോവിഡുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ നീക്കംചെയ്യണമെന്നാണ്​ കേന്ദ്ര സർക്കാർ നിർദേശിച്ചിരിക്കുന്നത്​. ഇക്കാര്യത്തിൽ നടപടി ഉടനടി വേണമെന്നാണ്​ കേന്ദ്രത്തി​െൻറ അറിയിപ്പ്​​. ഇല്ലെങ്കിൽ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 2000 പ്രകാരം നടപടിയെടുക്കേണ്ടിവരുമെന്നും സർക്കാർ മുന്നറിയിപ്പ്​ നല്‍കിയിട്ടുണ്ട്​.

The post കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ തടയണം, സമൂഹ മാധ്യമങ്ങൾക്ക്​​​ കേന്ദ്രത്തി​െൻറ മുന്നറിയിപ്പ്​ first appeared on Keralaonlinenews.