ചവറയില്‍ വിജയം ഉറപ്പെന്ന് ഷിബു ബേബി ജോണ്‍

google news
ചവറയില്‍ വിജയം ഉറപ്പെന്ന് ഷിബു ബേബി ജോണ്‍

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതെ യു.ഡി.എഫിന് ലഭിച്ചുവെന്നും അതിനാല്‍ വിജയം ഉറപ്പാണെന്നും ആര്‍.എസ്.പി. നേതാവ് ഷിബു ബേബി ജോണ്‍. ചവറ മണ്ഡലത്തിലെ വിജയത്തെ കുറിച്ച് സംശയമോ ആശങ്കയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

2001 മുതലുളള എതിര്‍ സ്ഥാനാര്‍ഥികളെ പരിശോധിച്ചാല്‍, പ്രഗത്ഭരും എന്നെ പരാജയപ്പെടുത്താന്‍ സാധ്യതയുള്ളവരുമായിരുന്നു. ആ നിലയിലേക്ക് എത്താത്ത ഒരു സ്ഥാനാര്‍ഥിയെ ആണ് ഇത്തവണ നേരിടേണ്ടി വന്നത്. അതിന്റേതായ വ്യത്യാസം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ഷിബു ബേബിജോണ്‍ കൂട്ടിച്ചേര്‍ത്തു.

ഈ തിരഞ്ഞെടുപ്പില്‍ മൂന്ന് വിഷയങ്ങള്‍ നിര്‍ണായക ഘടകങ്ങളായെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു. ‘ഒന്ന്- ശബരിമല വിഷയത്തിന്റെ ശക്തമായ പ്രതിഫലനം തിരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുണ്ട്. രണ്ട്-മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം ഇവിടെ കോണ്‍ഗ്രസ് നശിക്കരുത് എന്ന ചിന്ത വളരാനുള്ള സാഹചര്യമുണ്ടായി. മൂന്ന്- ഇടതുപക്ഷത്തെ ആത്മാര്‍ഥമായി സ്നേഹിക്കുന്ന ഒരു വിഭാഗം ഇന്നത്തെ നയങ്ങളും സമീപനങ്ങളും ഒന്നും ഇടതുപക്ഷവുമായി പുലബന്ധമുള്ളതല്ല എന്ന് വിശ്വസിക്കുന്നതും സഹായകമായി’, ഷിബു ബേബി ജോണ്‍ പറഞ്ഞു.

The post ചവറയില്‍ വിജയം ഉറപ്പെന്ന് ഷിബു ബേബി ജോണ്‍ first appeared on Keralaonlinenews.