കോണ്‍ഗ്രസിനെ നയിക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റെന്ന് കെ. മുരളീധരന്‍

google news
കോണ്‍ഗ്രസിനെ നയിക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിനെ നയിക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായിരിക്കണമെന്ന് കെ. മുരളീധരന്‍ എംപി. പ്രവര്‍ത്തിക്കാത്ത നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിക്ക് ബാധ്യതയാണെന്നും തെരുവില്‍ അടിനടക്കുമെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി വീണ നായരുടെ പോസ്റ്ററുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലും മുരളീധരന്‍ പ്രതികരിച്ചു. കഴിഞ്ഞ തവണ വട്ടിയൂര്‍ക്കാവില്‍ തന്റെ പോസ്റ്ററുകള്‍ കരമനയാറ്റില്‍ ഒഴുക്കിയിട്ടുണ്ടെന്നും ആക്രിക്കടയില്‍ വിറ്റത്‌കൊണ്ടാണ് ഇത് കണ്ടുപിടിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

The post കോണ്‍ഗ്രസിനെ നയിക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റെന്ന് കെ. മുരളീധരന്‍ first appeared on Keralaonlinenews.