ഇടിമിന്നല്‍; മലപ്പുറത്തും പാലക്കാടും മൂന്ന് പേര്‍ മരിച്ചു

google news
ഇടിമിന്നല്‍; മലപ്പുറത്തും പാലക്കാടും മൂന്ന് പേര്‍ മരിച്ചു

ഇടിമിന്നലേറ്റ് മലപ്പുറത്തും പാലക്കാടുമായി മൂന്ന് പേര്‍ മരിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമില്‍ മീന്‍ പിടിക്കുന്നതിനിടെ പിച്ചളമുണ്ട് സ്വദേശിയാണ് മരിച്ചത്. തച്ചമ്പാറ പഞ്ചായത്ത് മുന്‍ അംഗം ഗണേഷ് കുമാറാണ് മരിച്ചത്. മലപ്പുറം കുണ്ടുതോടില്‍ സ്വര്‍ണം അരിക്കാനിറങ്ങിയ ചുങ്കത്തറ സ്വദേശി ദിവാകരനാണ് മരിച്ചത്. മലപ്പുറം ജില്ലയിലെ രാമപുരത്താണ് മറ്റൊരു അപകടം. കൊങ്ങുംപാറ അബ്ദുല്‍ റസാഖിന്റെ മകന്‍ ഷമീം ആണ് മരിച്ചത്.

The post ഇടിമിന്നല്‍; മലപ്പുറത്തും പാലക്കാടും മൂന്ന് പേര്‍ മരിച്ചു first appeared on Keralaonlinenews.