പല്ലു വേദന അലട്ടുന്നുണ്ടോ ? ചില വീട്ടുവൈദ്യങ്ങൾ ഇതാ…

പല്ലു വേദന അലട്ടുന്നുണ്ടോ ? ചില വീട്ടുവൈദ്യങ്ങൾ ഇതാ…

പ്രായഭേദമില്ലാതെ ഭൂരിഭാഗം ആളുകളിലും കണ്ടുവരുന്ന ഒന്നാണ് പല്ലു വേദന. പല്ലിനും താടിയെല്ലിനും ചുറ്റുമുള്ള വേദനയാണ് പൊതുവേ പല്ലുവേദന എന്ന് അറിയപ്പെടുന്നത്. പല്ലുവേദനയ്ക്ക് പിന്നിൽ കാവിറ്റി, ഇനാമൽ പൊളിഞ്ഞിളകൽ, അണുബാധ എന്നിവ ഉൾപ്പെടെ പല കാരണങ്ങൾ ഉണ്ടാകാം.

പല്ലുവേദന നിങ്ങളുടെ ഭക്ഷണം ആസ്വദിക്കുന്നത് പ്രയാസകരമാക്കുകയും നിങ്ങളുടെ ഉറക്കത്തെ വരെ ബാധിക്കുകയും ചെയ്യും. ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് പല്ലുവേദന നിയന്ത്രിക്കാം. പല്ലുവേദന രണ്ട് ദിവസത്തില്‍ കൂടുകയാണെങ്കില്‍ വിദഗ്ധചികിത്സ ഉറപ്പായും തേടണം.

tRootC1469263">

പല്ലുവേദന വേഗം മാറാൻ ചില നാടൻ പ്രയോഗങ്ങൾ ഇതാ

ഗ്രാമ്പൂ

പല്ലുവേദനയ്ക്കുള്ള മികച്ചൊരു പ്രതിവിധിയാണ് ഗ്രാമ്പൂ. ഇത് വേദന നിയന്ത്രിക്കുക മാത്രമല്ല വീക്കം ശമിപ്പിക്കുകയും ചെയ്യും.

പല്ലു വേദന അലട്ടുന്നുണ്ടോ ? ചില വീട്ടുവൈദ്യങ്ങൾ ഇതാ…

വെളുത്തുള്ളി

ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള വെളുത്തുള്ളി ബാക്ടീരിയകളെ നശിപ്പിക്കുകയും വേദന സംഹാരിയായി പ്രവർത്തിക്കുകയും ചെയ്യും. വെളുത്തുള്ളി ചവച്ചരച്ച് കഴിക്കുന്നത് പല്ലുവേദന മാറാൻ സഹായിക്കും.

പല്ലു വേദന അലട്ടുന്നുണ്ടോ ? ചില വീട്ടുവൈദ്യങ്ങൾ ഇതാ…

ഉപ്പിട്ട വെള്ളം

ഉപ്പിട്ട വെള്ളം ഉപയോഗിച്ച് വായ കഴുകി വൃത്തിയാക്കി തുപ്പുന്നത് പല്ലുവേദന അകറ്റാൻ സഹായിക്കും. വായ്ക്കകത്തുള്ള നീര് കുറയ്ക്കാനും മുറിവുകള്‍ ഭേദമാക്കാനും തൊണ്ട വേദനയ്ക്ക് ശമനമുണ്ടാക്കാനും ഉപ്പുവെള്ളം ഏറെ നല്ലതാണ്

ഐസ് പാക്ക്

മുറിവ്, മോണ വീക്കം എന്നിവ കാരണമുള്ള വേദനയാണെങ്കില്‍ ഐസ് പാക്ക് വയ്ക്കുന്നത് വേദനയ്ക്ക് ആശ്വാസം കിട്ടും. വേദനിക്കുന്ന പല്ലിന്റെ ഭാഗത്തുള്ള കവിളിന്റെ പുറത്തായി ഐസ് പാക്ക് ഇടവിട്ട് വയ്ക്കാവുന്നതാണ്.

പല്ലു വേദന അലട്ടുന്നുണ്ടോ ? ചില വീട്ടുവൈദ്യങ്ങൾ ഇതാ…

കർപ്പൂര തുളസി

ഗ്രാമ്പൂ പോലെ തന്നെ കർപ്പൂര തുളസി അഥവാ പെപ്പർമിന്റ് പല്ലുവേദന, വീക്കം എന്നിവ കുറയ്ക്കാനും പ്രശ്നമുള്ള മോണകളെ ശമിപ്പിക്കാനും സഹായിക്കും. നിങ്ങൾക്ക് ഇതിനായി കർപ്പൂര തുളസി എണ്ണ ഉപയോഗിക്കാം അല്ലെങ്കിൽ അല്പം ചൂടുള്ള പെപ്പർമിന്റ് ടീ ബാഗ് പല്ലിൽ വയ്ക്കാം.

പല്ലു വേദന അലട്ടുന്നുണ്ടോ ? ചില വീട്ടുവൈദ്യങ്ങൾ ഇതാ…
The post പല്ലു വേദന അലട്ടുന്നുണ്ടോ ? ചില വീട്ടുവൈദ്യങ്ങൾ ഇതാ… first appeared on Keralaonlinenews.

Tags