തിരുവനനന്തപുരത്ത് ചേട്ടന്‍റെ പ്രായപൂര്‍ത്തിയാകാത്ത മക്കളെ പീഡിപ്പിച്ച ഇരട്ട സഹോദരങ്ങള്‍ അറസ്റ്റില്‍

തിരുവനനന്തപുരത്ത് ചേട്ടന്‍റെ പ്രായപൂര്‍ത്തിയാകാത്ത മക്കളെ പീഡിപ്പിച്ച ഇരട്ട സഹോദരങ്ങള്‍ അറസ്റ്റില്‍

കോവളം: ജ്യേഷ്ഠസഹോദരന്‍റെ പ്രായപൂര്‍ത്തിയാകാത്ത മക്കളെ പീഡിപ്പിച്ച കേസില്‍ സഹോദരങ്ങളെ തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തു. പാച്ചല്ലൂര്‍ മുസ്ലിംപളളിക്ക് സമീപം താമസിക്കുന്ന നൗഷാദ്(34),നവാസ്(34) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ജ്യേഷ്ഠന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് തിരുവല്ലം പൊലീസ് കേസെടുത്തത്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയം മുതല്‍ ഇവര്‍ 10 ഉം അഞ്ചര വയസുമുളള കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. കുട്ടികള്‍ അമ്മയെ അറിയിച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. കേസിലെ പ്രതികളായ ഇരുവരും വിവാഹിതരാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡുചെയ്തു.

The post തിരുവനനന്തപുരത്ത് ചേട്ടന്‍റെ പ്രായപൂര്‍ത്തിയാകാത്ത മക്കളെ പീഡിപ്പിച്ച ഇരട്ട സഹോദരങ്ങള്‍ അറസ്റ്റില്‍ first appeared on Keralaonlinenews.