സംസ്ഥാനത്ത് 19 പുതിയ ഹോട്സ്‌പോട്ടുകൾ കൂടി

google news
സംസ്ഥാനത്ത് 19 പുതിയ ഹോട്സ്‌പോട്ടുകൾ  കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് 19 പുതിയ ഹോട്സ്‌പോട്ടുകൾ. 19 പ്രദേശങ്ങളെ ഹോട് സ്‌പോട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 652 ഹോട്സ്‌പോട്ടുകളാണുള്ളത്.

തൃശൂർ ജില്ലയിലെ തോളൂർ (കണ്ടെയ്ൻമെന്റ് സോൺ വാർഡ് 1, 8), മാള (സബ് വാർഡ് 17), ചൂണ്ടൽ (സബ് വാർഡ് 2), ഒരുമനയൂർ (2, 9), ആലപ്പുഴ ജില്ലയിലെ ചെന്നിത്തല (സബ് വാർഡ് 5), നീലംപേരൂർ (സബ് വാർഡ് 2, 3, 12), കുത്തിയതോട് (സബ് വാർഡ് 12), മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് (8, 12, 16), മൂന്നിയാർ (സബ് വാർഡ് 3), വയനാട് ജില്ലയിലെ തിരുനെല്ലി (9, 13, 55 (സബ് വാർഡ് ), 8, 11, 12, 14), പനമരം (സബ് വാർഡ് 16), എറണാകുളം ജില്ലയിലെ കൂവപ്പടി (സബ് വാർഡ് 6), പിറവം മുൻസിപ്പാലിറ്റി (സബ് വാർഡ് 4, 14), കോട്ടയം ജില്ലയിലെ കറുകച്ചാൽ (16), കടപ്ലാമറ്റം (3), പാലക്കാട് ജില്ലയിലെ ചെറുപ്പുളശേരി (3), പെരുമാട്ടി (14), ഇടുക്കി ജില്ലയിലെ കട്ടപ്പന മുൻസിപ്പാലിറ്റി (സബ് വാർഡ് 2), പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (10) എന്നിവയാണ് പുതിയ ഹോട് സ്‌പോട്ടുകൾ.

സംസ്ഥാനത്ത് ഇന്ന് 7006 പേർക്കാണ് കോവി‍ഡ് സ്ഥിരീകരിച്ചത്. 21 പേർ മരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 68 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 177 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 6004 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 664 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6668 സമ്പർക്ക രോഗികളാണുള്ളത്. 

The post സംസ്ഥാനത്ത് 19 പുതിയ ഹോട്സ്‌പോട്ടുകൾ കൂടി first appeared on Keralaonlinenews.