ക്ഷീര ദിനത്തിൽ പിറന്നാൾ മധുരവുമായി ക്ഷീര ശിൽപ്പി പി.ടി. മത്തായി

google news
ക്ഷീര ദിനത്തിൽ പിറന്നാൾ മധുരവുമായി ക്ഷീര ശിൽപ്പി   പി.ടി. മത്തായി

കൽപ്പറ്റ : ക്ഷീര ദിനത്തിൽ പിറന്നാൾ മധുരവുമായി ക്ഷീര ശിൽപ്പി
പി.ടി. മത്തായി.

കുടിയേറ്റ കർഷകനായ പി.ടി മത്തായി വെള്ളമുണ്ട പഞ്ചായത്തിലെ ബാണാസുര മലനിരകളുടെ ഭാഗമായ പുവുരിഞ്ഞി മലയുടെ താഴ്‌വാരത്തിലാണ് കാർഷിക ക്ഷീരമേഖലയിൽ വിജയ ഗാഥ രചിച്ചത്. . മത്തായിയുടെ ജന്മദിനംലോക ക്ഷീര ദിനമായ ജൂൺ 1 തന്നെയാണ്. ഇത് പറയുമ്പോൾ മത്തായിയുടെ മുഖത്തും സന്തോഷം പ്രതിഫലിക്കുന്നത് കാണാം.

ക്ഷീര ദിനത്തിൽ പിറന്നാൾ മധുരവുമായി ക്ഷീര ശിൽപ്പി   പി.ടി. മത്തായി

ഈ ജന്മം ക്ഷീര കർഷകർക്ക് വേണ്ടിയുള്ളതാണ്.. കേരളത്തിൽ നൽപത് വർഷക്കാലം വെള്ളമുണ്ട ക്ഷീരോൽപാദക സഹകരണ സംഘത്തിൻ്റെ അമരത്തിരുന്നു.അതും കേരളത്തിൽ ആർക്കും ലഭിക്കത്ത അംഗികാരം തുടർച്ചയായി നാൽപത് വർഷം പ്രസിഡണ്ട് പദവി വഹിക്കുന്നു. കേരളത്തിൽ ഇത്തരത്തിലുള്ള ഭാഗ്യം ലഭിച്ച ക്ഷീരകർഷർ അപൂർവ്വമാണ്.

അധ്വാനമാണ് ആരോഗ്യത്തിന് നിലനിൽപ്പിന് പ്രധാനമെന്ന് യുവതലമുറയക്ക് മുമ്പിൽ പ്രവർത്തികളിലൂടെ തെളിയിച്ച കർഷകനും വയനാട്ടിൽ വേറെയില്ല . പ്രായം 75 കഴിഞ്ഞു മുപ്പത് ലിറ്റർ പാൽ കാലത്ത് എഴുന്നേറ്റ് കറന്ന് ക്ഷീരരസംഘത്തിൽ അളക്കുന്ന മാതൃക കർഷകൻ കൂടിയാണ് മത്തായി ചേട്ടൻ.

എഴുപത്തിയഞ്ച് വയസ്സിനിടയിൽ ഒരു രൂപ പോലും ധാനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുക്കാതെയാണ് ക്ഷീരസമൃദ്ധിയിലൂടെ പുഞ്ചിരി തൂകി ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത് .

പതിനൊന്നാം ക്ലാസ് വിദ്യാഭ്യാസത്തിനുശേഷം പിതാവിൻ്റെ പാത പിൻന്തുടർന്ന് കാർഷിക മേഖലയിലേക്ക് നടന്നുനീങ്ങിയ മത്തായി ചേട്ടൻ രാഷ്ട്രീയരംഗത്തും സജീവസാന്നിധ്യമായിരന്നു.വേണമെങ്കിൽ ഒരു സർക്കാർ ജോലിയൊക്കെ ലഭിക്കുമായിരുന്നു.ചെറുപ്പത്തിലെ തന്നെ കൃഷിയോടുള്ള സ്നേഹം കരാണം ഉപേക്ഷിച്ചു.

കൃഷിയിൽ നിന്നും ലഭിക്കുന്ന സന്തോഷം മറ്റ് മേഖലയിൽ നിന്നും ലഭിക്കില്ലാന്ന് മത്തായി ചേട്ടൻ പറയുന്നത്. കാർഷിക മേഖലക്ക് ഒപ്പം പാൽ വിറ്റ് ജീവിതം മുന്നോട്ടു കൊണ്ടു പോകുമ്പോഴാണ് കർഷകർക്കായി വെള്ളമുണ്ടയിൽ ക്ഷീര സംഘം രൂപവൽക്കരിക്കാനുള്ള ആലോചന മനസ്സിലേക്ക് എത്തിയത്. ബാക്കിയുള്ള കഥ ചേട്ടൻ പറഞ്ഞു തരും .

ഒമ്പത് ഡയറക്ടർമാർ അടങ്ങുന്ന ഒരു സംഘം രൂപികരിച്ചിട്ട് 40 വർഷം പൂർത്തിയാവുന്നു. മത്തായി ചേട്ടൻ്റെ നേതൃത്വത്തിൽ ക്ഷീരസംഘം തുടങ്ങിയ കാലഘട്ടത്തിൽ ഇരുപത് പാൽ മാത്രമാണ് ഉണ്ടയിരുന്നത്. യു.പി സ്കൂളിൽ ചേർന്നുള്ള കെട്ടിടത്തിലായിരുന്നു സംഘത്തിൻ്റെ പ്രവർത്തനം. പായസം വെച്ചും പാലായും വീടുകളിൽ എത്തിച്ചു നൽകിയുമാണ് തുടക്കം..

ഹോട്ടലുകളിൽ പാൽ മുഴുവൻ എടുക്കില്ലയിരുന്നു കാർഷികമേഖലയുടെ നിലനിൽപ്പിന് അടിസ്ഥാനം തന്നെ കാലിവളർത്തൽ ആണെന്ന് തിരിച്ചറിഞ്ഞ മത്തായി കൂടുതൽ കർഷകരെ ക്ഷീരമേഖലയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു.ഇതിന് പല പദ്ധതികളിൽ ഉൾപ്പെടുത്തി നിരവധി കർഷകർക്ക് പശുക്കളെയും എത്തിച്ചു നൽകി.

അര കുപ്പിയും ഒരു കുപ്പിയും പാൽ കറന്നു ജീവിതം തള്ളിനീക്കിയ കർഷകർക്ക് സങ്കരയിനം പശുക്കളെ നൽകിയും ക്ഷീരോൽപാദക സഹകരണ സംഘത്തിൻ്റെ പ്രവർത്തനം വിപുലപ്പെടുത്തി പാലിന്റെ അളവ് വർദ്ധിപ്പിച്ചു. ബാക്കിയുള്ള ചരിത്രം മത്തായിച്ചേട്ടൻ വിവരിക്കുകയാണ്.

സങ്കരയിനം പശുക്കളി ലേക്കുള്ള കർഷകരുടെ കടന്ന് വരൽ പാൽ ഉൽപ്പാദന മേഖലയിൽ വലിയ മാറ്റത്തിന് ഇടവരുത്തി.സ്വന്തമായി മുൻകൈയെടുത്ത് തുടക്കം കുറിച്ച ക്ഷീരസസംഘത്തിൻ്റെ ക്ഷീരമേഖലയ്ക്ക് ആശ്വാസവെളിച്ചമേകി പലപ്രതിസന്ധിഘട്ടങ്ങളിലും കർഷകരെ പിടിച്ചുനിർത്തിയത് ക്ഷീരമേഖല തന്നെയാണന്ന് മത്തായി ചേട്ടൻ പറയും.

സ്ഥിരവരുമാനവും കൃത്യമായ വിലയും നൽകി കർഷകൻ്റെ കൂടപ്പിറപ്പായി വെള്ളമുണ്ട ക്ഷീരോൽപാദക സഹകരണ സംഘം മാറിക്കഴിഞ്ഞു അര കുപ്പിയും ഒരു കുപ്പിയും കാവൽ നിൽക്കുന്ന കാലം മാറി സംഘത്തിൻറെ വളർച്ചയിൽ കർഷകരുടെ കൂടെ ചേർന്ന് സംഘത്തിൻറെ തെരഞ്ഞെടുപ്പുകളിൽ വീണ്ടും വീണ്ടും മത്തായിച്ചേട്ടൻ ഉൾപ്പെടെയുള്ളവർ വിജയിച്ചു.

അന്ന് മുതൽ പ്രസിഡണ്ടയായി തന്നെ ഇന്നും തുടരുകയാണ്. എഴുപത്തിയഞ്ചാമത്തെ വയസ്സിലും മത്തായി ചേട്ടനും ഭാര്യയും സന്തോഷത്തിലാണ്.പശു ഒരു വീടിൻറെ ഐശ്വര്യം..

പശുക്കൾ ഇല്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ തനിക്കും ഭാര്യ മേരി ചേച്ചിക്കും സാധ്യമല്ലന്നാണ് മത്തായി ചേട്ടൻ പറയുന്നത്. കാരണം ഞങ്ങളുടെ കുടുംബത്തിൻ്റെ വിജയത്തിനു പിന്നിലെ വിജയരഹസ്യവും ഇത് തന്നെയാണ്. മക്കൾ എല്ലാവരെയും നല്ല നിലയിൽ വിവാഹം ചെയ്ത് അയക്കാനും കഴിഞ്ഞു.

The post ക്ഷീര ദിനത്തിൽ പിറന്നാൾ മധുരവുമായി ക്ഷീര ശിൽപ്പി പി.ടി. മത്തായി first appeared on Keralaonlinenews.

Tags