കോവിഷീല്‍ഡ് വാക്സിന് അംഗീകരിച്ച് ബ്രിട്ടന്
കോവിഷീല്‍ഡ് വാക്സിന് അംഗീകരിച്ച് ബ്രിട്ടന്. എന്നാല്‍, സമ്പര്‍ക്കവിലക്ക് വ്യവസ്ഥയിലോ രണ്ടു തവണ പരിശോധനയിലോ ഇളവ് നല്‍കിയിട്ടില്ല.
രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്സിന് സീകരിച്ച ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 10 ദിവസത്തെ സമ്പര്‍ക്കവിലക്ക് വ്യവസ്ഥ തുടരുന്നതിന് കാരണം വാക്സിന് സര്‍ട്ടിഫിക്കറ്റിലെ അവ്യക്തതയാണെന്നാണ് ബ്രിട്ടീഷ് അധികൃതര്‍ നല്കുന്ന വിശദീകരണം.
ഒക്ടോബര്‍ നാലുമുതലാണ് അന്താരാഷ്ട്ര യാത്രമാര്ഗനിര്ദേശം ബ്രിട്ടന് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. 17 രാജ്യങ്ങളില്‍ നിന്നുള്ള വാക്സന്‍ സീകരിച്ചവര്ക്കാണ് ബ്രിട്ടന് സമ്പര്‍ക്കവിലക്ക് ഇളവ് നല്‍കിയിയത്. ഇന്ത്യ ഉള്‍പ്പെട്ടിരുന്നില്ല. ഇതോടെ, കോവിഷീല്‍ഡ് അംഗീകരിക്കാത്ത ചട്ടവുമായി മുന്നോട്ടുപോയാല്‍ തത്തുല്യ മറുപടിയുണ്ടാകുമെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്കി. ഇതിനു പിന്നാലെയാണ് കോവിഷീല്‍ഡ് ഉള്‍പ്പെടുത്തി മാര്‍ഗനിര്‍ദേശം പരിഷ്കരിച്ചത്.
The post കോവിഷീല്‍ഡ് വാക്സിന് അംഗീകരിച്ച് ബ്രിട്ടന് first appeared on Keralaonlinenews.