ഇന്ത്യ- ബംഗ്ലാദേശ് ബന്ധം വഷളായതോടെ അനുരഞ്ജന ശ്രമവുമായി ബംഗ്ലാദേശ്

bengladesh
bengladesh

ബന്ധം സാധാരണനിലയിലാക്കാനുള്ള ശ്രമത്തിലാണെന്ന് ഇടക്കാല സര്‍ക്കാര്‍ നയിക്കുന്ന മുഹമ്മദ് യൂനുസ് പറഞ്ഞു.

ഇന്ത്യ- ബംഗ്ലാദേശ് ബന്ധം വഷളായതോടെ അനുരഞ്ജന ശ്രമവുമായി ബംഗ്ലാദേശ്. ഇന്ത്യയുമായുള്ള ബന്ധം വഷളാക്കാന്‍ ബംഗ്ലാദേശ് ഇടക്കാല ഭരണകൂടത്തിന് ഉദ്ദേശ്യമില്ലെന്നും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധയെന്നും ഇടക്കാല സര്‍ക്കാരിന്റെ ധനകാര്യ ഉപദേഷ്ടാവ് സാലിഹുദ്ദീന്‍ അഹമ്മദ് വ്യക്തമാക്കി. ബന്ധം സാധാരണനിലയിലാക്കാനുള്ള ശ്രമത്തിലാണെന്ന് ഇടക്കാല സര്‍ക്കാര്‍ നയിക്കുന്ന മുഹമ്മദ് യൂനുസ് പറഞ്ഞു.

tRootC1469263">

ഇന്ത്യയില്‍ നിന്നും അമ്പതിനായിരം മെട്രിക് ടണ്‍ അരി ഇറക്കുമതി ചെയ്യാന്‍ ബംഗ്ലാദേശ് തീരുമാനിച്ചതായും സാലിഹുദ്ദീന്‍ പറഞ്ഞു. അതിനിടെ ഇന്ത്യ- ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ റിയാസ് ഹമീദുള്ളയെ ഇന്നലെ രണ്ടാം വട്ടം വിളിച്ചുവരുത്തി. ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി തങ്ങളുടെ നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഇന്ത്യയുടെ നടപടി.

Tags