യുക്രൈനില്‍ റഷ്യ രൂക്ഷമായ ഡ്രോണ്‍ ആക്രമണം നടത്തുന്നുവെന്ന് സെലന്‍സ്‌കി
ബുധനാഴ്ച യുക്രൈനിലെ 20 ഓളം സ്ഥലങ്ങള്‍ക്ക് നേരെ 800 ഓളം ഡ്രോണുകളാണ് പ്രയോ?ഗിച്ചതെന്ന് സെലന്‍സ്‌കി അറിയിച്ചു
യുക്രൈനില്‍ അതിശക്തമായ ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ. സംഭവത്തില്‍ ആറോളം പേര്‍ കൊല്ലപ്പെട്ടതായും കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റതായും യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു. തലസ്ഥാനമായ കീവ്, പോളണ്ട് അതിര്‍ത്തിയിലെ പടിഞ്ഞാറന്‍ നഗരമായ ലിവിവ്, ഒഡീസയിലെ ബ്ലാക്ക് സീപോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ ആക്രമണം ഉണ്ടായെന്നും സെലന്‍സ്‌കി വ്യക്തമാക്കി. യുക്രൈനിന്റെ റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ 23 ഓളം തവണ ആക്രമണമുണ്ടായതായി പ്രസിഡന്റിന്റെ ഉപദേഷ്ടാവും അറിയിച്ചു.
ബുധനാഴ്ച രാവിലെ ആരംഭിച്ച ആക്രമണം മണിക്കൂറുകള്‍ നീണ്ടുനിന്നതായി പ്രസിഡന്റ് സെലന്‍സ്‌കി അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയും ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കീവിന് നേരെ ഡ്രോണ്‍, ബാലിസ്റ്റിക് ആക്രമണം ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് യുക്രൈന്‍ സൈന്യം കീവിനെ ലക്ഷ്യമിടുകയാണെന്ന് കീവ് മേയര്‍ അറിയിച്ചു.
ബുധനാഴ്ച യുക്രൈനിലെ 20 ഓളം സ്ഥലങ്ങള്‍ക്ക് നേരെ 800 ഓളം ഡ്രോണുകളാണ് പ്രയോ?ഗിച്ചതെന്ന് സെലന്‍സ്‌കി അറിയിച്ചു. യുക്രൈന്‍ സൈന്യം രാജ്യത്തെ പ്രതിരോധിക്കുന്നുണ്ടെന്നും റഷ്യയുടെ ലക്ഷ്യം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കുക എന്നതാണെന്നും സെലന്‍സ്‌കി ടെലഗ്രാമിലൂടെ അറിയിച്ചു.
.jpg)

