യുക്രെയ്നിൽ സമാധാനമുണ്ടാക്കാൻ നാറ്റോ അംഗത്വം ഉപേക്ഷിക്കാൻ തയാറെന്ന് സെലൻസ്കി
കിയവ് : യുക്രെയ്നിൽ സമാധാനമുണ്ടാക്കാൻ ദീർഘകാലമായുള്ള നാറ്റോ അംഗത്വം എന്ന ആഗ്രഹം ഉപേക്ഷിക്കാൻ തയാറാണെന്ന് പ്രസിഡന്റ് വ്ലോദോമിർ സെലൻസ്കി. പാശ്ചാത്യരാജ്യങ്ങൾ സുരക്ഷ നൽകാമെന്ന് ഉറപ്പ് നൽകിയതോടെയാണ് സെലൻസ്കിയുടെ നിലപാടുമാറ്റം. യു.എസ്, യുറോപ്യൻ യൂണിയൻ വക്താക്കളുമായി ചർച്ച മുമ്പാണ് സെലൻസ്കിയുടെ നിലപാടുമാറ്റം.
tRootC1469263">യുക്രെയ്ൻ യുദ്ധം എത്രയുംപെട്ടെന്ന് തീർക്കണമെന്ന ട്രംപിന്റെ ഭീഷണിക്കിടെയാണ് ചർച്ച നടന്നത്. ട്രംപിന്റെ വക്താവായ സ്റ്റീവ് വിറ്റ്കോഫും മരുമകൻ ജാർദ് കുഷ്ണറുമാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. ജർമനിയിൽ വെച്ചായിരുന്നു ചർച്ച. യുക്രെയ്ൻ, യുറോപ്യൻ പ്രതിനിധികളാണ് ചർച്ചക്കെത്തിയത്. നിയമപരമായ സുരക്ഷ യുറോപ്പും യു.എസും ഉറപ്പ് നൽകുകയാണെങ്കിൽ നാറ്റോ അംഗത്വത്തിൽ നിന്നും പിന്നോട്ട് പോകാമെന്ന് യുക്രെയ്ൻ പ്രധാനമന്ത്രി സെലൻസ്കി ചർച്ചകൾക്ക് മുമ്പ് തന്നെ അറിയിച്ചിരുന്നു.
ആർട്ടിക്കിൾ അഞ്ച് പ്രകാരം യു.എസും യുക്രെയ്നും തമ്മിൽ സുരക്ഷാ കരാർ വേണം. ഇതിനൊപ്പം യുറോപ്യൻ അംഗരാജ്യങ്ങളും കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും സുരക്ഷാ ഉറപ്പ് യുക്രെയ്ന് നൽകണം. അങ്ങനെയെങ്കിൽ ഭാവിയിൽ ഒരു റഷ്യൻ ആക്രമണം തടയാനാവുമെന്ന് സെലൻസ്കി പറഞ്ഞു.
.jpg)


