പുടിനെതിരെ രൂക്ഷ വിമര്‍ശനവുമായി സെലെന്‍സ്‌കി


റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. വെടിനിര്‍ത്തല്‍ കരാറില്‍ മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങള്‍ വൈകിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ജിദ്ദയിലെ ചര്‍ച്ചയ്ക്കും അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തിനും ശേഷം റഷ്യ ‘ഒരു ആഴ്ച കൂടി വെറുതെ കളഞ്ഞുവെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഒരു പോസ്റ്റില്‍ സെലെന്‍സ്‌കി പറഞ്ഞു. റഷ്യ മാത്രം ആഗ്രഹിക്കുന്ന യുദ്ധം പുടിന്‍ നീട്ടിക്കൊണ്ടുപോകുകയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
‘നയതന്ത്രം കൂടുതല്‍ ശക്തമാക്കാന്‍ ഞങ്ങള്‍ എല്ലാം ചെയ്യുമെന്നും, എന്നാല്‍ ഇപ്പോള്‍ എല്ലാ ദിവസവും നമ്മുടെ സ്വാതന്ത്ര്യത്തെയും, നമ്മുടെ രാജ്യത്തെയും, നമ്മുടെ ജനങ്ങളെയും സംരക്ഷിക്കുന്നതിനെക്കുറിച്ചാണ് ഓര്‍ക്കുന്നതെന്ന് സെലെന്‍സ്‌കി പറയുന്നു. രാജ്യത്തിന്റെ സായുധ സേനയുടെ പുനഃസംഘടന പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സെലെന്‍സ്‌കിയുടെ പ്രസ്താവന. കമാന്‍ഡര്‍-ഇന്‍-ചീഫ് ഒലെക്സാണ്ടര്‍ സിര്‍സ്‌കി, പ്രതിരോധ മന്ത്രി റസ്റ്റം ഉമെറോവ് എന്നിവര്‍ക്കൊപ്പം, ആന്‍ഡ്രി ഹ്നാറ്റോവിനെ പുതിയ ജനറല്‍ സ്റ്റാഫ് മേധാവിയായി സെലെന്‍സ്‌കി നിയമിച്ചു.
Tags

മലബാര്‍ കാന്‍സര്‍ സെന്ററില്‍ കാര്‍ ടി സെല്‍ തെറാപ്പി വിജയം: രാജ്യത്ത് കാര്‍ ടി സെല്‍ തെറാപ്പി നല്കുന്ന രണ്ടാമത്തെ സര്‍ക്കാര്‍ സ്ഥാപനം
തിരുവനന്തപുരം: മലബാര്‍ കാന്‍സര്‍ സെന്റര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്റ് റീസര്‍ച്ചില്‍ കാര്‍ ടി സെല്‍ തെറാപ്പിയില്‍ (CAR T Cell Therapy) അഭിമാനകരമായ നേട്ടം കൈവര