ഫ്രാൻസിൽ കോടതി സമുച്ചയത്തിന് സമീപം സ്ത്രീകൾക്ക് നേരെ കത്തിയാക്രമണവുമായി യുവാവ്

Young man attacks women with a knife near a court complex in France

 പാരിസ് : ഫ്രാൻസിൽ കോടതി സമുച്ചയത്തിന് സമീപം സ്ത്രീകൾക്ക് നേരെ കത്തിയാക്രമണവുമായി യുവാവ്. തിങ്കളാഴ്ച നടന്ന ആക്രമണത്തിന് ഇരയായവരിൽ രണ്ട് പേർ ഗർഭിണികളാണ്. പാരീസിലെ പോർട്ട് ഡി ക്ലിഷിയിലുള്ള കോടതി സമുച്ചയത്തിന് സമീപമാണ് കത്തിയാക്രമണം നടന്നത്. കശാപ്പിന് ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. 19ഉം 24 ഉം 36ഉം പ്രായമുള്ള സ്ത്രീകളാണ് ആക്രമിക്കപ്പെട്ടത്. അള്ളാഹുവിന്റെ നിർദ്ദേശം അനുസരിച്ചാണ് ആക്രമണം ആണെന്ന് വിളിച്ച് പറഞ്ഞായിരുന്നു ആക്രമണം. നീണ്ട മുടിയും ക്രീം കളർ ട്രാക്ക് സ്യൂട്ടും ധരിച്ച പ്രതി റോഡിലൂടെ നടന്നുപോയ സ്ത്രീകളെയാണ് ആക്രമിക്കപ്പെട്ടത്. 

ആക്രമണത്തിന്റെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. യുവാവ് ഒരു സ്ത്രീയുടെ മുതുകിൽ കുത്തുന്നത് കണ്ടതോടെ സമീപത്തുണ്ടായിരുന്നവർ ഇയാളെ തടയാൻ ശ്രമിക്കുകയായിരുന്നു. മുഹമ്മദ് അലി ബൗഹദ്ജാർ എന്ന 26കാരൻ ഉൾപ്പെടെയുള്ള വഴിയാത്രക്കാരായ നാട്ടുകാർ ചേർന്നാണ് അക്രമിയെ കീഴടക്കിയത്. കൂട്ടത്തിലൊരാൾ അക്രമിയുടെ നേർക്ക് സ്യൂട്ട്കേസ് എറിഞ്ഞതോടെ ഇയാളുടെ കയ്യിൽ നിന്ന് കത്തികൾ താഴെ വീഴുകയും, തുടർന്ന് ആളുകൾ ഇയാളെ നിലത്തു വീഴ്ത്തി ബലമായി പിടിച്ചുവെക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസിന് പ്രതിയെ കൈമാറി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Tags