സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട് ; അഫ്ഗാനിസ്ഥാനിലെ ആക്രമണങ്ങളില്‍ പാക്കിസ്ഥാനെ ന്യായീകരിച്ച് ട്രംപ്

Pakistan Prime Minister Shehbaz Sharif reiterates stance on not playing against India in World Cup

അഫ്ഗാന്‍ താലിബാന്‍ സര്‍ക്കാരിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള പാകിസ്ഥാന്റെ അവകാശത്തെ പിന്തുണയ്ക്കുന്നതായി അമേരിക്ക അറിയിച്ചു.

അഫ്ഗാനിസ്ഥാനില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന വ്യോമാക്രമണങ്ങളില്‍ 300 ലധികം അഫ്ഗാന്‍ സൈനികരെ വധിച്ചതായി പാകിസ്ഥാന്റെ അവകാശവാദം. പീരങ്കികളുടെയും വ്യോമസേനയുടെയും പിന്തുണയോടെ പാകിസ്ഥാന്‍ സൈന്യം രാത്രി മുഴുവന്‍ അഫ്ഗാനിസ്ഥാനിലെ കൂടുതല്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചെന്നും ശനിയാഴ്ച പുലര്‍ച്ചെ വരെ നീണ്ടുനിന്ന അതിര്‍ത്തി ഏറ്റുമുട്ടലുകളില്‍ 300ലധികം അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും സര്‍ക്കാര്‍ വക്താവും ഉദ്യോഗസ്ഥരും പറഞ്ഞു. ഇതിനിടെ അഫ്ഗാന്‍ താലിബാന്‍ സര്‍ക്കാരിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള പാകിസ്ഥാന്റെ അവകാശത്തെ പിന്തുണയ്ക്കുന്നതായി അമേരിക്ക അറിയിച്ചു.

tRootC1469263">


അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആക്രമണങ്ങളും ഉള്‍പ്പെടെ അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും അക്രമങ്ങള്‍ കുത്തനെ വര്‍ദ്ധിക്കുന്ന സാഹചര്യമാണുള്ളത്

Tags