സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ട് , കീഴടങ്ങില്ല ; ഫ്രഞ്ച് പ്രസിഡന്റുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇറാന്‍ പ്രസിഡന്റ്
തങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്നതിനായി മേഖലയിലെ അയല്‍രാജ്യങ്ങളിലുള്ള അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു
പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ നിലപാട് കടുപ്പിച്ച് ഇറാന്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍, ഒരു തരത്തിലുള്ള കീഴടങ്ങലിനും ഇറാന്‍ തയ്യാറല്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ വ്യക്തമാക്കി. തങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്നതിനായി മേഖലയിലെ അയല്‍രാജ്യങ്ങളിലുള്ള അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ മണ്ണില്‍ ഭാവിയില്‍ ആക്രമണം ഉണ്ടാവില്ലെന്ന ശക്തമായ ഉറപ്പില്ലാതെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച പോലും സാധ്യമല്ലെന്നാണ് നിലപാട്.
tRootC1469263">അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് ഇറാന്‍ ആവര്‍ത്തിച്ചു. ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണിക്ക് പുറമെ, അമേരിക്കന്‍ സൈന്യത്തിന് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന രാജ്യങ്ങള്‍ക്കെതിരെയും പ്രത്യാക്രമണം നടത്തുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കി. മേഖലയിലെ അമേരിക്കന്‍ താവളങ്ങള്‍ ലക്ഷ്യമിട്ട് ഇതിനോടകം തന്നെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
.jpg)


