നിങ്ങള്‍ എനിക്ക് വലിയ തലവേദന ഉണ്ടാക്കുന്നു ; മോദിയുടെ യുഎസ് സന്ദര്‍ശനത്തെ കുറിച്ച് ബൈഡന്‍
Sun, 21 May 2023

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മോദിയുടെ ജനസമ്മതിക്ക് സമാനതകളില്ലെന്നും എല്ലാ കാര്യങ്ങളിലും വ്യത്യസ്തത കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും ബൈഡന്‍ ക്വാഡ് നേതാക്കളുടെ യോഗത്തില്‍ പറഞ്ഞു.
മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലെ വിവിധ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാന വ്യക്തികളടക്കം തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. മോദിയുടെ വ്യക്തി പ്രഭാവം തനിക്ക് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണെന്നും ബൈഡന്‍ പറഞ്ഞു.മോദിയുടെ ഓട്ടോഗ്രാഫ് വേണമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.