യെമന്‍ - സൗദി സംഘര്‍ഷം രൂക്ഷം: 59 ഇടങ്ങളില്‍ ആക്രമണം
തുടര്‍ച്ചയായ മൂന്നാം ദിവസവും സൗദി വിമാനത്താവളങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
യെമന്‍-സൗദി സംഘര്‍ഷം അതിരൂക്ഷം. സൗദി വ്യോമാക്രമണം നടത്തിയതായി ഹൂതികള്‍. യെമനില്‍ 59 ഇടങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്നും ഹൂതികള്‍ പറഞ്ഞു. ഹൂതി വിമതര്‍ സൗദി അറേബ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം ദിവസവും സൗദി വിമാനത്താവളങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
റോയല്‍ സൗദി വ്യോമസേനയുടെ കിംങ് ഖാലിദ് വ്യോമതാവളം, തെക്കന്‍ സൗദി-യെമന്‍ അതിര്‍ത്തിക്കടുത്തുള്ള നജ്‌റാന്‍ എന്നീ രണ്ട് സിവിലിയന്‍ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് വ്യാഴാഴ്ച ആക്രമണം നടത്തിയതായി ഹൂതി സംഘം അറിയിച്ചു. ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും വ്യോമഗതാഗതത്തിന് തടസങ്ങള്‍ ഉണ്ടായതായും ഹൂതികള്‍ അവകാശപ്പെട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ ഉള്‍പ്പടെ നിര്‍ത്തിയതായി അറിയിച്ചിരുന്നു.
എന്നാല്‍ ആക്രമണങ്ങള്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തടഞ്ഞതായാണ് സൗദി അധികൃതര്‍ വ്യക്തമാക്കുന്നത്. പ്രതിരോധിക്കുന്നതിനിടെ മിസൈല്‍ അവശിഷ്ടം വീണ് റിയാദില്‍ കിന്‍ഡര്‍ ഗാര്‍ട്ടനും മെഡിക്കല്‍ ക്ലിനിക്കിനും കേടുപാടുകളുണ്ടായിട്ടുണ്ട്.
.jpg)


