ഇസ്രായേല്‍ ഉടമസ്ഥതയിലുള്ള കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തതായി അവകാശപ്പെട്ട് യെമനിലെ ഹൂതി സേന

ship
ship

തെക്കന്‍ ചെങ്കടലില്‍ ഇസ്രായേല്‍ ഉടമസ്ഥതയിലുള്ള കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തതായി അവകാശപ്പെട്ട് യെമനിലെ ഹൂതി സേന. 

അന്താരാഷ്ട്ര സമുദ്ര സുരക്ഷയ്ക്ക് അനന്തരഫലങ്ങള്‍ ഉണ്ടാക്കുന്ന സംഭവത്തെ ഇറാന്‍ ഭീകരത എന്നാണ് ഇസ്രായേല്‍ വിശേഷിപ്പിച്ചത്. തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ ഗ്യാലക്‌സി ലീഡര്‍ എന്ന കപ്പലാണ് ഹൂതികള്‍ റാഞ്ചിയതെന്നാണ് റിപ്പോര്‍ട്ട്. കപ്പലില്‍ കുറഞ്ഞത് 22 പേരെങ്കിലും ഉണ്ടായിരുന്നതായും കപ്പല്‍ ഭാഗികമായി ഒരു ഇസ്രായേലി വ്യവസായിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കപ്പല്‍ തട്ടിയെടുത്തതായി ഒരു ഹൂതി ഉദ്യോഗസ്ഥനില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചതായി ആല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ പതാക ഘടിപ്പിച്ച കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചിരുന്നു. അത്തരം കമ്പനികളില്‍ ജോലി ചെയ്യരുതെന്ന് അന്താരാഷ്ട്ര നാവികര്‍ക്ക് ഹൂതികള്‍ മുന്നറിയിപ്പും നല്‍കി.

Tags