ഹൂതികളില്‍ നിന്ന് രാജ്യത്തിന്റെ ഭാഗങ്ങള്‍ മോചിപ്പിക്കാനുള്ള സൈനിക നടപടി പ്രഖ്യാപിച്ച് യെമന്‍

yeman

ഹൂതി കേന്ദ്രങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ പൊതുജനങ്ങളോട് പ്രസിഡണ്ട് അഭ്യര്‍ത്ഥിച്ചു.

ഹൂതികളില്‍ നിന്ന് രാജ്യത്തിന്റെ ഭാഗങ്ങള്‍ മോചിപ്പിക്കാനുള്ള സൈനിക നടപടി പ്രഖ്യാപിച്ച് യെമന്‍. പ്രസിഡന്റ് റഷാദ് അല്‍ അലീമിയാണ് സൈനിക നടപടി പ്രഖ്യാപിച്ചത്. ഹൂതി കേന്ദ്രങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ പൊതുജനങ്ങളോട് പ്രസിഡണ്ട് അഭ്യര്‍ത്ഥിച്ചു. സൗദിയുടെ കൂടി പിന്തുണയോടെയാകും നടപടികളെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രസ്താവന. 

ബാബ് അല്‍ മന്ദബ്, മോക്ക തുറമുഖ നഗരം ഉള്‍പ്പടെ പുതുതായി ഹൂതികള്‍ കീഴടക്കിയിരുന്നു. ഇതോടെ യെമനില്‍ സംഘര്‍ഷം കൂടുതല്‍ കടുക്കുമെന്ന് ഉറപ്പായി. സൗദിയില്‍ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഹൂതികള്‍ ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

Tags