ഹമാസ് വിരുദ്ധ സായുധ വിഭാഗത്തിന്റെ നേതാവായ യാസര്‍ അബു ഷബാബ് അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു ; ഇസ്രയേലിന് തിരിച്ചടി
ഇസ്രായേലിന്റെ പിന്തുണയോടെ ഗാസയില്‍ പ്രവര്‍ത്തിക്കുന്ന ഹമാസ് വിരുദ്ധ സായുധ വിഭാഗത്തിന്റെ നേതാവ് യാസര്‍ അബു ഷബാബ് കൊല്ലപ്പെട്ടു
ഇസ്രായേല്‍ പിന്തുണയോടെ ഗാസയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹമാസ് വിരുദ്ധ സായുധ വിഭാഗത്തിന്റെ നേതാവായ യാസര്‍ അബു ഷബാബ് അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗാസയിലെ ഹമാസ് വിരുദ്ധ ചേരിയെ ദുര്‍ബലമാക്കുന്നതാണ് ഇയാളുടെ മരണം.
ഇസ്രായേലിന്റെ പിന്തുണയോടെ ഗാസയില്‍ പ്രവര്‍ത്തിക്കുന്ന ഹമാസ് വിരുദ്ധ സായുധ വിഭാഗത്തിന്റെ നേതാവ് യാസര്‍ അബു ഷബാബ് കൊല്ലപ്പെട്ടു. ഗാസ മുനമ്പില്‍ വെച്ച് അജ്ഞാതരുടെ ആക്രമണത്തില്‍ ഇദ്ദേഹം കൊല്ലപ്പെട്ടെന്നാണ് പുറത്തുവരുന്ന വിവരം. ഗാസയില്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന ഇസ്രയേലുമായി സഹകരിക്കുന്ന ഹമാസ് വിരുദ്ധ, പോപ്പുലര്‍ ഫോഴ്സസ് നേതാവായിരുന്നു ഇദ്ദേഹം.
പലസ്തീന്‍കാരനായ യാസര്‍ അബു ഷബാബിന്റെ കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ ഹമാസ് അനുഭാവികളോ അല്ലെങ്കില്‍, അബു സ്‌നൈമ കുടുംബം പോലെ ഗാസയിലെ സായുധ കുടുംബങ്ങളുമായുള്ള തര്‍ക്കമോ ആകാം കൊലപാതകത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. ഗാസയില്‍ ഹമാസിന്റെ സ്വാധീനം കുറയ്ക്കുന്നതിനും താത്കാലികമായി സമാധാനം സ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് ഇസ്രായേല്‍ പിന്തുണച്ചിരുന്ന നേതാവായിരുന്നു യാസര്‍ അബു ഷബാബ്.
ഹമാസ് വിരുദ്ധ ചേരിയുടെ പ്രവര്‍ത്തനങ്ങള്‍ ഗാസയില്‍ കൂടുതല്‍ ദുര്‍ബലമാക്കുന്നതാണ് ഇദ്ദേഹത്തിന്റെ കൊലപാതകം. ഈ കൊലപാതകം ഗാസയുടെ ആഭ്യന്തര സുരക്ഷാ സാഹചര്യത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇസ്രായേല്‍ സൈന്യം ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
.jpg)

