ഇറാനെതിരെ ആണവായുധം ഉപയോഗിക്കില്ല ; ട്രംപ്
സാധാരണ നിലയിലുള്ള ആക്രമണങ്ങളിലൂടെ തന്നെ ഇറാന്റെ സൈനിക ശക്തിയെ അമേരിക്ക പൂര്‍ണ്ണമായും തകര്‍ത്തിട്ടുണ്ടെന്നും അതിനാല്‍ ആണവായുധങ്ങളുടെ ആവശ്യം ഉദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാനുമായുള്ള നിലവിലെ സൈനിക സംഘര്‍ഷത്തില്‍ ആണവായുധങ്ങള്‍ പ്രയോഗിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് തന്റെ നയം വ്യക്തമാക്കിയത്. സാധാരണ നിലയിലുള്ള ആക്രമണങ്ങളിലൂടെ തന്നെ ഇറാന്റെ സൈനിക ശക്തിയെ അമേരിക്ക പൂര്‍ണ്ണമായും തകര്‍ത്തിട്ടുണ്ടെന്നും അതിനാല്‍ ആണവായുധങ്ങളുടെ ആവശ്യം ഉദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യവും ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് തന്റെ നിലപാടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
'എന്തിന് ഞാന്‍ ആണവായുധങ്ങള്‍ ഉപയോഗിക്കണം? അവയില്ലാതെ തന്നെ വളരെ സാധാരണമായ രീതിയില്‍ നാം അവരെ തകര്‍ത്തു കഴിഞ്ഞു,' ട്രംപ് പറഞ്ഞു. ഇറാന്റെ നാവികസേന കടലിന്റെ അടിത്തട്ടിലാണെന്നും വ്യോമസേനയും റഡാര്‍ സംവിധാനങ്ങളും പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവില്‍ മേഖലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം അതിശക്തമാണെന്നും സമയം ഇറാന് അനുകൂലമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ചര്‍ച്ചകള്‍ക്കായി താന്‍ തിടുക്കം കാണിക്കുന്നില്ലെന്നും ദീര്‍ഘകാലം നിലനില്‍ക്കുന്ന സുശക്തമായ ഒരു കരാറാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
.jpg)

