സ്ത്രീകളുടെ അവകാശങ്ങള്‍ നിരന്തരം ആക്രമിക്കപ്പെടുകയാണ്, അതിനെതിരെ പോരാടണം : ഐക്യരാഷ്ട്രസഭ

un
un

വാഷിംഗ്ടണ്‍: സ്ത്രീകളുടെ അവകാശങ്ങള്‍ നിരന്തരം ആക്രമിക്കപ്പെടുകയാണെന്നും അതിനെതിരെ പോരാടണമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. മനുഷ്യരാശിയുടെ പുരോഗതി വിപരീതദിശയിലാകുമ്പോള്‍ ലോകത്തിന് നോക്കിനില്‍ക്കാനാവില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

നൂറ്റാണ്ടുകളായി സ്ത്രീകള്‍ക്കെതിരായി നിലനില്‍ക്കുന്ന വിവേചനം ഇപ്പോൾ പുതിയ ഭീഷണികളാല്‍ വഷളാകുകയാണെന്ന്, അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തലേന്ന് നടന്ന ഐക്യരാഷ്ട്രസഭയുടെ ഒരു പരിപാടിയില്‍, ഗുട്ടെറസ് പ്രസ്താവിക്കുകയുണ്ടായി.

Tags