സ്ത്രീകൾക്ക് പേര് വേണ്ട ; ഇനി ‘ബീബി’, ‘പശു’, ‘ആട്’! അഫ്ഗാനിൽ താലിബാന്റെ പുതിയ ഉത്തരവ്
താലിബാന് ഭരണം വന്നതോടെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ജീവിതം അപ്പാടെ മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. സ്വാതന്ത്രൃമെന്നൊന്നില്ല. അഫ്ഗാന് സ്ത്രീകള്‍ക്ക് മേല്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് . ഇപ്പോഴിതാ സ്ത്രീകളുടെ പേരുകള്‍ ഔദ്യോഗിക ഗവണ്മെന്റ് രേഖകളില്‍ നിന്നും മെഡിക്കല്‍ റെക്കോഡുകളില്‍ നിന്നും മരുന്ന് കുറിപ്പടികളില്‍ നിന്നും നീക്കാന്‍ പുതിയ ഉത്തരവ്. ബാല്‍ക് പ്രവിശ്യയിലാണ് സ്ത്രീകളുടെ പേര് രേഖകളില്‍ നിന്ന് നീക്കാനായി ഉത്തരവിട്ടിരിക്കുന്നത്. ഗാര്ഡിയന് എല്‍ പെയ്സാണ് പുതിയ താലിബാന് നയം റിപ്പോര്‍ട്ട് ചെയ്തത്.
ഇനിമുതല്‍ പേരുകള്‍ക്ക് പകരം ‘ബീബി’ എന്നായിരിക്കും പ്രാഥമികമായി ചേര്‍ക്കുക. പിന്നാലെ ഭര്‍ത്താവിന്റെയോ അച്ഛന്റെയോ പേര് ചേര്‍ക്കും. ഇതുകൂടാതെ പേരിന് പകരം ‘പശു’ എന്നോ ‘ആട്’ എന്നോ ചേര്‍ക്കാം. പേരുമാറ്റം നടത്താനായി താലിബാന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ‘ബീബി’ എന്നത് മുതിര്‍ന്ന സ്ത്രീകളെ ബഹുമാനസൂചകമായി വിളിക്കുന്ന പേരാണ്.
എന്നാല്‍ സ്ത്രീകളെ പശുവെന്നും ആടെന്നും വിളിക്കുന്നത് പുരുഷസ്വത്ത് എന്ന അര്‍ഥത്തിലാണ്. ഈ നീക്കം മനുഷ്യത്വരഹിതമാണെന്ന് അഫ്ഗാൻ സന്നദ്ധപ്രവര്‍ത്തകയായ ലാല ഒസ്മാനി പ്രതികരിച്ചു. നിലവില്‍ ബാള്‍ക്ക് പ്രവിശ്യയില്‍ മാത്രമുള്ള നയം ഭാവിയില്‍ അഫ്ഗാനിസ്ഥാനിലാകെ വ്യാപിക്കുമോ എന്നഭയമാണ് ഏവര്‍ക്കുമുള്ളത്.
മുന്‍പ് അഫ്ഗാനിസ്ഥാനിലെ പല പ്രവിശ്യകളിലും പുരുഷ ഡോക്ടര്‍മാരെയും ദന്തരോഗവിദഗ്ധരെയും സ്ത്രീകളെ ചികില്സിക്കുന്നതില് നിന്ന് വിലക്കിയിരുന്നു. സ്ത്രീവിദ്യാഭാസത്തിന് കര്‍ശനനിയന്ത്രണമുള്ള അഫ്ഗാനിസ്ഥാനില്‍ ഇതോടെ സ്ത്രീകളുടെ ചികില്‍സ ചോദ്യചിഹ്നമായി നിലനില്‍ക്കുകയാണ്.
.jpg)

