മിനിയാപൊളിസില്‍ യുവതിയെ വെടിവെച്ച്‌ കൊന്ന് ഇമിഗ്രേഷന്‍ ഉദ്യാേഗസ്ഥന്‍

sw

ഉദ്യോഗസ്ഥർക്ക് നേരെ കാർ ഇടിപ്പിച്ചു കയറ്റാൻ ശ്രമിച്ചപ്പോഴാണ് സ്വരക്ഷയ്ക്കായി വെടിവച്ചതെന്നാണ് ആഭ്യന്തര സുരക്ഷാ വകുപ്പ് പറയുന്നത്.

അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികള്‍ക്കിടെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ യുവതിയെ വെടിവച്ചുകൊന്നു.37 വയസ്സുകാരിയായ റെനി നിക്കോള്‍ ഗുഡ് എന്ന അമേരിക്കൻ പൗരയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ നഗരത്തില്‍ പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടി.

tRootC1469263">

ഉദ്യോഗസ്ഥർക്ക് നേരെ കാർ ഇടിപ്പിച്ചു കയറ്റാൻ ശ്രമിച്ചപ്പോഴാണ് സ്വരക്ഷയ്ക്കായി വെടിവച്ചതെന്നാണ് ആഭ്യന്തര സുരക്ഷാ വകുപ്പ് പറയുന്നത്. കൊല്ലപ്പെട്ട സ്ത്രീ ഫെഡറല്‍ ഏജന്റുമാരെ വധിക്കാൻ ശ്രമിച്ചുവെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രതികരിച്ചു.

സുരക്ഷാ വകുപ്പിന്റെ വാദങ്ങള്‍ പച്ചക്കള്ളമാണെന്ന് മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേ പറഞ്ഞു. നഗരത്തില്‍ ക്രമസമാധാനം തകർക്കുന്ന ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഉടനടി നഗരം വിട്ടുപോകണമെന്നും മേയർ ആവശ്യപ്പെട്ടു.

Tags