അമേരിക്കയില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ സ്ത്രീയെ വെടിവച്ചുകൊന്നു; പ്രതിഷേധം

is police

ഉദ്യോഗസ്ഥനു മേല്‍ കാര്‍ ഇടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വയരക്ഷാര്‍ത്ഥം ഉദ്യോഗസ്ഥന്‍ വെടിവയ്ക്കുകയായിരുന്നുവെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് വ്യക്തമാക്കി.

അമേരിക്കയിലെ മിനിയാപൊളിസില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ ഒരു സ്ത്രീയെ വെടിവച്ചുകൊന്നതിനെ തുടര്‍ന്ന് സംഘര്‍ഷം. പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ ഉദ്യോഗസ്ഥനു മേല്‍ കാര്‍ ഇടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വയരക്ഷാര്‍ത്ഥം ഉദ്യോഗസ്ഥന്‍ വെടിവയ്ക്കുകയായിരുന്നുവെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് വ്യക്തമാക്കി.

tRootC1469263">

ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വാദം ശരിവച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും രംഗത്തുവന്നു.
സ്ത്രീ ഫെഡറല്‍ ഏജന്റുമാരെ ലക്ഷ്യം വച്ചെന്നും ട്രംപ് പറഞ്ഞു. ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വാദം കളവാണെന്ന് മിനിയാപൊളിസ് മേയര്‍ ജേക്കബ് ഫ്രേ വ്യക്തമാക്കി. ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നഗരം വിട്ടുപോകണമെന്നും മേയര്‍ ആവശ്യപ്പെട്ടു.

37 വയസ്സുകാരിയായ റെനി നിക്കോള്‍ ഗുഡ് എന്ന അമേരിക്കന്‍ പൗരയാണ് കൊല്ലപ്പെട്ടത്. സംഭവം നടന്നത് 2020ല്‍ ആഫ്രിക്കന്‍-അമേരിക്കനായ ജോര്‍ജ് ഫ്ളോയിഡിനെ പൊലീസ് ഓഫീസര്‍ കൊലപ്പെടുത്തിയ പ്രദേശത്തിനടുത്താണ്. 2024നുശേഷം ഇമിഗ്രേഷന്‍ നടപടികളുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നടക്കുന്ന അഞ്ചാമത്തെ മരണമാണ് നിക്കോള്‍ ഗുഡിന്റേത്.

Tags