പോണ് വീഡിയോ ഫോണില്‍ കണ്ട് യുവതിയുടെ ഡ്രൈവിങ് ; കൂട്ടിയിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലമായതിനാല്‍ വേഗത കുറച്ച് പോകാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.
മൊബൈല്‍ ഫോണില്‍ പോണ് വീഡിയോ കണ്ട് അശ്രദ്ധമായി വാഹനമോടിച്ച് യുവതിയുണ്ടാക്കിയ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ കലിഫോര്‍ണിയയിലാണ് സംഭവം. അപകടത്തില്‍ യുവതി കുറ്റക്കാരിയെന്ന് കോടതി വ്യക്തമാക്കി. ഇവര്‍ക്കെതിരെ വാഹനമോടിച്ചുള്ള കൊലപാതക കുറ്റം ചുമത്തി. ക്രിസ്റ്റീന്‍ ചൗ എന്ന യുവതി ഓടിച്ച കാറിടിച്ച് 66 കാരന് ജൂണ്‍ 12 നാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയത്.
ഉത്തയ്ക്കടുത്ത ലെവാനില്വച്ചാണ് ക്രിസ്റ്റീന്‍ അപകടമുണ്ടാക്കിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലമായതിനാല്‍ വേഗത കുറച്ച് പോകാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ക്രിസ്റ്റീന്റെ കാര്‍ വെള്ള സെഡാനില്‍ ഇടിച്ചുവെന്നും പിന്നീട് മുന്നിലുള്ള എസ്യുവിയുമായി കൂട്ടിയിടിച്ചുവെന്നുമാണ് കുറ്റപത്രത്തിലുള്ളത്. മറ്റ് രണ്ട് വാഹനങ്ങള്‍ വേഗത കുറച്ചാണ് സഞ്ചരിച്ചിരുന്നതെന്നും ക്രിസ്റ്റീന്റെ അമിത വേഗമാണ് അപകടമുണ്ടാക്കിയതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സെഡാനിലുണ്ടായിരുന്ന സ്കോട്ട് ലാവര്‍ എന്നയാളാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ് പിന്നീട് മരിച്ചത്.
അപകടമുണ്ടായ സമയത്ത് ക്രിസ്റ്റീന്‍ ഫോണില്‍ പോണ്‍വീഡിയോ കാണുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അപകടത്തിന് രണ്ടു മിനിറ്റ് മാത്രം മുമ്പ് പോണ് വെബ്സൈറ്റില്‍ ക്രിസ്റ്റീന്‍ കയറിയതിന്റെ തെളിവ് ഫോണില്‍ നിന്നുമാണ് ലഭിച്ചത്. തൊട്ടുമുന്നില്‍ കാര്‍ കണ്ടിട്ടും ക്രിസ്റ്റീന്‍ ബ്രേക്ക് ചവിട്ടിയില്ലെന്നും ഇതിന്റെ ഒരടയാളവും റോഡില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
.jpg)


