എട്ടുമാസം യുവതി നദിക്കരയില്‍ ക്രൂരമായി കൊല്ലപ്പെട്ടു ; ഗര്‍ഭപാത്രം അറുത്ത് ഗര്‍ഭസ്ഥ ശിശുവിനെ മോഷ്ടിച്ച നിലയില്‍
കൊളംബിയയിലെ കാലിയിലാണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്.
നദിക്കരയില്‍ ഗുരുതര പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ എട്ട് മാസം ഗര്‍ഭിണിയായ യുവതി മരണപ്പെട്ടു. എട്ട് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിനെ കാണാനില്ല. ഗര്‍ഭപാത്രം അറുത്ത് തട്ടിയെടുത്ത കുഞ്ഞിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. കൊളംബിയയിലെ കാലിയിലാണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്. മരിയ കാമില പൊട്ടോസി എന്ന 21കാരിയേയാണ് ജൂലൈ 26ന് കൊല്ലപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിയ മരണപ്പെടുന്നത്. കാലി നഗരത്തിലെ മെലന്‍ഡേസ് നദിക്കരയിലാണ് ക്രൂരമായി ആക്രമിക്കപ്പെട്ട നിലയില്‍ 21കാരിയെ കണ്ടെത്തിയത്. നാല് ദിവസമാണ് മരിയ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞത്. യുവതിയുടെ കഴുത്ത് അറുത്ത് വയറ് കീറിയാണ് ഗര്‍ഭസ്ഥ ശിശുവിനെ തട്ടിക്കൊണ്ട് പോയിട്ടുള്ളത്. കുട്ടിയേക്കുറിച്ചോ കേസുമായി എന്തെങ്കിലും വിവരം പങ്കുവയ്ക്കുന്നവര്‍ക്ക് 62000 ഡോളര്‍ (ഏകദേശം 5976902 രൂപ) ആണ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്.
.jpg)

