ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കുമോ ? യുദ്ധ വിമാനങ്ങള്‍ വിന്യസിക്കാന്‍ യുഎസ്
ഡെന്മാര്‍ക്കുമായി ഏകോപിപ്പിച്ചാണ് ഈ നടപടിയെന്നും ഗ്രീന്‍ലാന്‍ഡ് സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ടെന്നും യുഎസ് സൈന്യം അറിയിച്ചു.
ഗ്രീന്‍ലന്‍ഡ് ഏറ്റെടുക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്കിടയില്‍ തന്ത്രപ്രധാനമായ സൈനിക താവളത്തില്‍ അമേരിക്ക യുദ്ധ വിമാനങ്ങള്‍ വിന്യസിക്കുന്നു. ഗ്ീന്‍ലന്‍ഡിലെ പിറ്റുഫിക് സ്‌പേസ് ബേസിലാണ് യുദ്ധ വിമാനങ്ങള്‍ വിന്യസിക്കാനൊരുങ്ങുന്നത്. നോര്‍ത്ത് അമേരിക്കന്‍ എയറോസ്‌പേസ് ഡിഫന്‍സ് കമാന്‍ഡിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രമാണിത്. മേഖലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ വിന്യാസമെന്നും ഇതു നേരത്തെ ആസൂത്രണം ചെയ്തതാണെന്നുമാണ് നോറാഡ് യുദ്ധ വിമാന വിന്യാസത്തെ പറ്റി വിശദീകരിക്കുന്നത്,
tRootC1469263">
ഡെന്മാര്‍ക്കുമായി ഏകോപിപ്പിച്ചാണ് ഈ നടപടിയെന്നും ഗ്രീന്‍ലാന്‍ഡ് സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ടെന്നും യുഎസ് സൈന്യം അറിയിച്ചു.
ഗ്രീന്‍ലന്‍ഡ് കൈവശപ്പെടുത്താന്‍ സമ്മര്‍ദ്ദം ശക്തമാക്കി യുഎസ് പ്രസിഡന്റ് ട്രംപ് മുന്നോട്ടുപോകുന്നതിനിടെ യുദ്ധ വിമാനങ്ങള്‍ വിന്യസിക്കുന്നത്. സൈനിക വിന്യാസത്തിന്റെ കൃത്യമായ സമയം അമേരിക്ക വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ട്രംപിന്റെ സമ്മര്‍ദ്ദം ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ നീക്കം എന്നതു നിര്‍ണായകമാണ്.
.jpg)


