ഇറാന്റെ പുതിയ പരമോന്നത നേതാവ് ആരായാലും അയാളും കൊല്ലപ്പെടും; മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രതിരോധമന്ത്രി

mojtaba khamenei

പരമോന്നത നേതാവായി ആരെ തിരഞ്ഞെടുത്താലും അയാള്‍ എവിടെ ഒളിച്ചിരുന്നാലും കൊല്ലുമെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞത്. ഇസ്രയേലിന്റെ ലക്ഷ്യമാണിതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കേ, കടുത്ത മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രതിരോധമന്ത്രി.ഇറാന്റെ അടുത്ത പരമോന്നത നേതാവായി ആരെ തിരഞ്ഞെടുത്താലും അയാള്‍ കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇസ്രയേല്‍ കാറ്റ്‌സ് . ഇസ്രയേലിനെ നശിപ്പിക്കാനും, അമേരിക്കയെയും സ്വതന്ത്ര ലോകത്തെയും ഭീഷണിപ്പെടുത്താനും, ഇറാനിയന്‍ ജനതയെ അടിച്ചമര്‍ത്താനുമുള്ള പദ്ധതികളുമായി മുന്നോട്ട് പോകാനായി ഇറാനിലെ ഭരണകൂടം നിയമിക്കുന്ന ഏതൊരു നേതാവും വധിക്കപ്പെടുമെന്നാണ് മുന്നറിയിപ്പ്.

tRootC1469263">

ഇസ്രയേല്‍ കാറ്റ്‌സിന്റെ എക്‌സ് പേജിലൂടെയായിരുന്നു പ്രതികരണം. പരമോന്നത നേതാവായി ആരെ തിരഞ്ഞെടുത്താലും അയാള്‍ എവിടെ ഒളിച്ചിരുന്നാലും കൊല്ലുമെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞത്. ഇസ്രയേലിന്റെ ലക്ഷ്യമാണിതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുള്ള അലി ഖമനയിയുടെ മകന്‍ മൊജ്താബ ഖമനയിയെ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ഇസ്രയേലിന്റെ പ്രതികരണം.

Tags