ഹോര്‍മൂസ് അടച്ചെന്ന് ആര് പറഞ്ഞു, തുറന്നു തന്നെ കിടക്കുമെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ്

Hormuz

അന്താരാഷ്ട്ര ജലപാതയില്‍ തടസങ്ങള്‍ ഇല്ലെന്നും സുരക്ഷ ഉറപ്പാക്കാന്‍ സജ്ജമെന്നും അമേരിക്കന്‍ നാവികസേന 

സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ ഹോര്‍മൂസ് കടലിടുക്ക് വീണ്ടും അടച്ചെന്ന ഇറാന്റെ അവകാശവാദം തള്ളി അമേരിക്ക. ഹോര്‍മുസ് തുറന്നു തന്നെ കിടക്കുമെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. അന്താരാഷ്ട്ര ജലപാതയില്‍ തടസങ്ങള്‍ ഇല്ലെന്നും സുരക്ഷ ഉറപ്പാക്കാന്‍ സജ്ജമെന്നും അമേരിക്കന്‍ നാവികസേന പ്രതികരിച്ചു

അതേസമയം ഹോര്‍മൂസില്‍ പോര്‍വിളികളുമായി ഇറാനും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലിനും കടന്നു പോകാനാവില്ലെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഒരു ഡസന്‍ ആണവ ബോംബുകളേക്കാള്‍ പ്രധാനമാണ് ഹോര്‍മൂസെന്നാണ് ഇറാന്‍ സേനയും പ്രതികരിച്ചു. അതേസമയം സമാധാന ധാരണ തകര്‍ന്നതിന് പിന്നാലെ വീണ്ടും തുടങ്ങിയ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം പശ്ചിമേഷ്യയിലാകെ വ്യാപിക്കുകയാണ്. 

Tags