ഇറാനെതിരെ അമേരിക്ക ആണവായുധം പ്രയോഗിച്ചേക്കുമെന്ന വാർത്തകൾ ഔദ്യോഗികമായി തള്ളി വൈറ്റ് ഹൗസ്

Trump threatens to cut trade ties with Spain over US-Israel joint military action

 ഇറാനെതിരെ അമേരിക്ക ആണവായുധം പ്രയോഗിച്ചേക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വൈറ്റ് ഹൗസ് ഔദ്യോഗികമായി തള്ളി.അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇറാന് മുന്നറിയിപ്പ് നൽകുന്നതിനിയിൽ നടത്തിയ 'ഇതുവരെ പ്രയോഗിക്കാത്ത ആയുധങ്ങൾ പ്രയോഗിക്കും' എന്ന പരാമർശം ആണവായുധങ്ങളെ ഉദ്ദേശിച്ചുള്ളതല്ലെന്നും സമൂഹമാധ്യമങ്ങളിൽ വരുന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി. 

സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിൽ ഇറാനെതിരായ അന്ത്യശാസനം നീട്ടാൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തയ്യാറാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് വൈറ്റ് ഹൗസ് ഈ സുപ്രധാന വിശദീകരണം നൽകിയത്. ഇതോടെ മേഖലയിൽ ആണവയുദ്ധമുണ്ടാകുമെന്ന ആഗോള ആശങ്കയ്ക്ക് താൽക്കാലിക ശമനമായിട്ടുണ്ട്.

Tags