ഇറാനെതിരെ അമേരിക്കയോടൊപ്പം സ്‌പെയിനുണ്ടെന്ന് വൈറ്റ് ഹൗസ്; ഇല്ലെന്ന് സ്‌പെയിനും

trump

ബുധനാഴ്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റാണ് ഇറാനെതിരായ നീക്കങ്ങളോട് സ്‌പെയിന്‍ സഹകരിക്കാന്‍ സമ്മതിച്ചതായി അറിയിച്ചത്.

ഇറാനെതിരായ സൈനിക നീക്കങ്ങളില്‍ അമേരിക്കയുമായി സഹകരിക്കാന്‍ സ്‌പെയിന്‍ സമ്മതിച്ചെന്ന വൈറ്റ് ഹൗസിന്റെ വാദം തള്ളി സ്‌പെയിന്‍. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തിക ഉപരോധ ഭീഷണിയെ തുടര്‍ന്നാണിതെന്നായിരുന്നു വൈറ്റ് ഹൗസ് പറഞ്ഞത്. എന്നാല്‍, ഈ വാദം സ്‌പെയിന്‍ തള്ളിക്കളഞ്ഞു.

tRootC1469263">

ബുധനാഴ്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റാണ് ഇറാനെതിരായ നീക്കങ്ങളോട് സ്‌പെയിന്‍ സഹകരിക്കാന്‍ സമ്മതിച്ചതായി അറിയിച്ചത്. 'സ്‌പെയിനിന്റെ കാര്യത്തില്‍, പ്രസിഡന്റിന്റെ സന്ദേശം അവര്‍ക്ക് വ്യക്തമായി കിട്ടിയെന്നാണ് ഞാന്‍ കരുതുന്നത്. കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അവര്‍ യുഎസ് സൈന്യവുമായി സഹകരിക്കാന്‍ സമ്മതിച്ചതായാണ് എനിക്ക് കിട്ടിയ വിവരം'. ലെവിറ്റ് പറഞ്ഞു.

യുഎസ് സൈന്യം സ്‌പെയിനിലെ സൈനിക ഉദ്യോഗസ്ഥരുമായി കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും യൂറോപ്പിലെ എല്ലാ സഖ്യകക്ഷികളും സഹകരിക്കണമെന്നാണ് ട്രംപിന്റെ ആവശ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇറാനില്‍ നിന്നുള്ള ഭീഷണി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഒരുപോലെയാണെന്നും ലെവിറ്റ് പറഞ്ഞു. എന്നാല്‍, വൈറ്റ് ഹൗസിന്റെ ഈ വാദം സ്‌പെയിന്‍ പൂര്‍ണ്ണമായും തള്ളി. സ്പാനിഷ് വിദേശകാര്യ മന്ത്രി ഹോസെ മാനുവല്‍ അല്‍ബാരെസ് ഒരു പ്രാദേശിക റേഡിയോ അഭിമുഖത്തില്‍ ഇക്കാര്യം നിഷേധിച്ചു. 'ഞങ്ങളുടെ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ല'. അല്‍ബാരെസ് വ്യക്തമാക്കി.

Tags