ഗ്രീസിലെ അംബാസഡര്‍ സ്ഥാനത്തുനിന്ന് കിംബര്‍ലി ഗില്‍ഫോയില്‍ രാജിവെക്കണമെന്ന് വൈറ്റ് ഹൗസ്

kimberly

അംബാസഡറായി സെനറ്റ് അംഗീകാരം ലഭിക്കുന്നതിന് മുമ്പ്, ട്രംപ് ഭരണകൂടത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കാമെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടുവെന്നും, അംബാസഡറായ ശേഷം വിലകൂടിയ സമ്മാനങ്ങള്‍ സ്വീകരിച്ചുവെന്നും ഗില്‍ഫോയിലിനെതിരെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അമേരിക്കയുടെ ഗ്രീസിലെ അംബാസഡര്‍ സ്ഥാനത്തുനിന്ന് കിംബര്‍ലി ഗില്‍ഫോയില്‍ രാജിവെക്കണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

അംബാസഡറായി സെനറ്റ് അംഗീകാരം ലഭിക്കുന്നതിന് മുമ്പ്, ട്രംപ് ഭരണകൂടത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കാമെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടുവെന്നും, അംബാസഡറായ ശേഷം വിലകൂടിയ സമ്മാനങ്ങള്‍ സ്വീകരിച്ചുവെന്നും ഗില്‍ഫോയിലിനെതിരെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൂത്ത മകന്‍ ഡോണള്‍ഡ് ട്രംപ് ജൂനിയറുമായി നേരത്തെ വിവാഹനിശ്ചയം കഴിഞ്ഞിരുന്ന വ്യക്തിയാണ് കിംബര്‍ലി ഗില്‍ഫോയില്‍. മുന്‍ ഫോക്‌സ് ന്യൂസ് അവതാരകയുമായിരുന്നു ഇവര്‍.

Tags