പ​ശ്ചി​മേ​ഷ്യ യുദ്ധം രൂക്ഷമാകുന്നു ; ഇ​റാ​നി​ൽ കൊ​ല്ല​പ്പെ​ട്ടത് 1,000-ത്തി​ല​ധി​കം പേർ

US - Iran attack; Dr. Azad Moopen commends the steps taken to keep expatriates safe

 ടെ​ഹ്‌​റാ​ൻ : ഇ​സ്ര​യേ​ലും ഇ​റാ​നും ത​മ്മി​ലു​ള്ള യു​ദ്ധം അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക് കടന്നപ്പോൾ  ഇ​റാ​നി​ൽ 1,000-ത്തി​ല​ധി​കം പേർ കൊ​ല്ല​പ്പെ​ട്ടു. 
ഫെ​ബ്രു​വ​രി 28-ന് ​അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും സം​യു​ക്ത​മാ​യി ആ​രം​ഭി​ച്ച സൈ​നി​ക നീ​ക്ക​ങ്ങ​ളെ​ത്തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. 500-ല​ധി​കം ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും 2,000-ഓ​ളം ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗി​ച്ച് ഇ​റാ​ൻ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. എ​ന്നാ​ൽ ഇ​സ്ര​യേ​ലി​ൻറെ 'അ​യ​ൺ ഡോം' ​പ്ര​തി​രോ​ധ സം​വി​ധാ​നം ഭൂ​രി​ഭാ​ഗം മി​സൈ​ലു​ക​ളെ​യും ആ​കാ​ശ​ത്തു​വെ​ച്ച് ത​ന്നെ ത​ക​ർ​ത്തു. 

tRootC1469263">

ഇ​സ്ര​യേ​ലി​ൽ ഇ​തു​വ​രെ 11 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്.യു​ദ്ധ​ത്തി​ൽ നാ​ല് അ​മേ​രി​ക്ക​ൻ സൈ​നി​ക​രും കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. യു​ദ്ധം ഇ​റാ​നി​നും ഇ​സ്ര​യേ​ലി​നും പു​റ​മേ ലെ​ബ​ന​ൻ, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ലോ​ക​ത്തെ പ്ര​ധാ​ന എ​ണ്ണ​ക്ക​യ​റ്റു​മ​തി മേ​ഖ​ല​യാ​യ പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം തു​ട​ങ്ങി​യ​തോ​ടെ ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​തി​ച്ചു​യ​ർ​ന്നു. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​റാ​ൻ, ഇ​സ്രാ​യേ​ൽ മേ​ഖ​ല​ക​ളി​ലൂ​ടെ​യു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വെ​ച്ചു. യു​ദ്ധം നി​ർ​ത്താ​ൻ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും, ഇ​റാ​ൻറെ ആ​ണ​വ പ​ദ്ധ​തി​യോ​ടു​ള്ള ഇ​സ്രാ​യേ​ലി​ൻ്റെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ടും തി​രി​ച്ച​ടി​ക്കാ​നു​ള്ള ഇ​റാ​ൻറെ നീ​ക്ക​ങ്ങ​ളും സ്ഥി​തി​ഗ​തി​ക​ൾ സ​ങ്കീ​ർ​ണ​മാ​ക്കു​ന്നു.

Tags