പുതുവര്‍ഷത്തെ വരവേറ്റ് ലോകം

The world is gearing up to welcome the New Year; preparations are complete in the state too

ശാന്ത സമുദ്രത്തിലെ കിരിബാത്തി ദ്വീപുകളിലാണ് ലോകത്ത് പുതുവര്‍ഷമാദ്യമെത്തിയത്.

2026നെ ആഘോഷത്തോടെ വരവേറ്റ് ലോകം. ശാന്ത സമുദ്രത്തിലെ കിരിബാത്തി ദ്വീപുകളിലാണ് ലോകത്ത് പുതുവര്‍ഷമാദ്യമെത്തിയത്. ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് മൂന്നരയ്ക്കായിരുന്നു ഇവിടെ പുതുവര്‍ഷപ്പിറവി. ഇതിനുശേഷം ന്യൂസിലാന്‍ഡും പിന്നാലെ ഓസ്‌ട്രേലിയയും വര്‍ണാഭമായി പുതുവര്‍ഷത്തെ വരവേറ്റു. ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 9.30 ഓടെ ചൈനയില്‍ പുതുവര്‍ഷമെത്തി. അര്‍ധരാത്രി 1.30 ഓടെയാണ് പുതുവര്‍ഷം യുഎഇ പിന്നിട്ടത്. ഇന്ന് ഇന്ത്യന്‍ സമയംപുലര്‍ച്ചെ 2.30ന് റഷ്യയിലും പുലര്‍ച്ചെ 5.30ന് യുകെയിലും 2026 എത്തി. 

tRootC1469263">

 കേരളത്തില്‍ ഫോര്‍ട്ട് കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും മറ്റു ജില്ലകളിലും വിവിധ ആഘോഷ പരിപാടികളോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്.

ഫോര്‍ട്ട് കൊച്ചിയിലെ പുതുവത്സരാഘോഷത്തില്‍ രണ്ടു ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. പോയവര്‍ഷത്തെ സങ്കടങ്ങളുടെ പ്രതീകമായ പാപ്പാഞ്ഞിയെ കത്തിച്ചുകൊണ്ടാണ് ഫോര്‍ട്ട് കൊച്ചി പുതുവര്‍ഷത്തെ സ്വീകരിച്ചത്. ഇക്കുറി വെളി മൈതാനത്തും പരേഡ് ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിച്ചു. കനത്ത സുരക്ഷയിലാണ് ആഘോഷ പരിപാടികള്‍ നടന്നത്.

Tags