'സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് വിട്ടുനല്‍കില്ല'; ആണവ ചര്‍ച്ചയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇറാന്‍

iran

അമേരിക്കയുടെ ഭീഷണിക്ക് ഇറാന്‍ വഴങ്ങില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മുഖ്യ ഉപദേഷ്ടാവ് അലി ഷംഖാനി വ്യക്തമാക്കി.

അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകളിലേക്ക് ഇറാന്‍ കടക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി ഇറാന്‍. അമേരിക്കയുടെ ഭീഷണിക്ക് ഇറാന്‍ വഴങ്ങില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മുഖ്യ ഉപദേഷ്ടാവ് അലി ഷംഖാനി വ്യക്തമാക്കി.

ആണവ ചര്‍ച്ചയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന്‍ വിട്ടുനല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ആണവ ചര്‍ച്ചകളില്‍ നിന്ന് പിന്മാറുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. എന്തുവന്നാലും സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുനല്‍കിക്കൊണ്ടുള്ള സമവായത്തിന് ഇല്ലെന്ന സൂചനയാണ് അലി ഷംഖാനി നല്‍കിയിരിക്കുന്നത്. അമേരിക്ക ഉപരോധങ്ങള്‍ നീക്കിയാല്‍ ആലോചിക്കാമെന്നും ഷംഖാനി വ്യക്തമാക്കി.
ഇറാന്‍ അമേരിക്കയുമായി ആണവ ചര്‍ച്ചകളിലേക്ക് കടക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉചിതമായ സാഹചര്യം ഉരുത്തിരിഞ്ഞാല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രിയെ ഇതിനായി ചുമതലപ്പെടുത്തിയെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞതായായിരുന്നു റിപ്പോര്‍ട്ട്. ഇസ്താംബുളിലായിരിക്കും ചര്‍ച്ചകള്‍ നടക്കുകയെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മിഡില്‍ ഈസ്റ്റിലെ പ്രധാന അറബ് - ഇസ്ലാമിക് രാഷ്ട്രങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും ഇറാന്റെ ആണവ പദ്ധതി തന്നെയാകും പ്രധാന ചര്‍ച്ചയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

tRootC1469263">

Tags