ആണവായുധം വികസിപ്പിക്കില്ല, പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളും ഉള്‍പ്പെട്ട സുരക്ഷ ചട്ടക്കൂടിന് തയ്യാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ച് ഇറാന്‍

iran president

ഇറാനു നേരെയുള്ള കടന്നുകയറ്റം പൂര്‍ണ്ണമായും നിര്‍ത്തണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. 

പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളും ഉള്‍പ്പെട്ട സുരക്ഷ ചട്ടക്കൂടിന് തയ്യാറെന്ന് ഇറാന്‍. ആണവ നിലയങ്ങള്‍ അന്താരാഷ്ട്ര പരിശോധനയ്ക്ക് വിധേയമാക്കാമെന്നും ആണവായുധം വികസിപ്പിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാനു നേരെയുള്ള കടന്നുകയറ്റം പൂര്‍ണ്ണമായും നിര്‍ത്തണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണ് ഇറാന്‍ പ്രസിഡന്റ് പെസ്ഷ്‌കിയാന്‍ നിലപാട് അറിയിച്ചത്. ഇന്നലെ മോദി ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടെയാണ് ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് സുരക്ഷ ചട്ടക്കൂടിന് തയ്യാറാണെന്ന് അറിയിച്ചത്. അതേസമയം, ഹോര്‍മുസ് കടലിടുക്കിനെക്കുറിച്ച് ഇറാന്‍ മൗനം പാലിച്ചു. ഇന്ത്യന്‍ കപ്പലുകള്‍ക്ക് കടന്നു പോകാനുള്ള പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടാകണമെന്ന ആവശ്യമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്. ഇതിനിടെ, വിമാന നിരക്കുകള്‍ക്ക് നിശ്ചയിച്ച പരിധി കേന്ദ്ര സര്‍ക്കാര്‍ നീക്കി.

Tags