അലി ഖമേനിയുടെ നയങ്ങളും തത്വങ്ങളും തുടരുന്ന ഒരു നേതാവിനെ അംഗീകരിക്കില്ല ; ട്രംപ്
മൊജ്തബ സ്ഥാനമേല്‍ക്കുന്നത് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അമേരിക്കയെ മറ്റൊരു യുദ്ധം ആരംഭിക്കാന്‍ നിര്‍ബന്ധിതമാക്കും.
ഇറാന്റെ പുതിയ നിലപാടുകളില്‍ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അവര്‍ സമയം കളയുകയാണ്. ഖമേനിയുടെ മകന്‍ പൊള്ളയായ വ്യക്തിയാണ്. വെനിസ്വേലയിലേതുപോലെ, നിയമനത്തില്‍ ഞാന്‍ പങ്കാളിയാകണമെന്നും ട്രംപ് പറഞ്ഞു. ഇറാനിയന്‍ ഭരണകൂടം ഇതുവരെ ആരെയും അടുത്ത പരമോന്നത നേതാവായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 56 കാരനായ മൊജ്തബ ഖമനെയി സ്ഥാനത്തേക്ക് വരുമെന്ന് റിപ്പോര്‍ട്ട് ചെയ്തു. അത്തരമൊരു തീരുമാനം എടുത്താല്‍ തനിക്ക് അതില്‍ മതിപ്പില്ലെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. അലി ഖമേനിയുടെ നയങ്ങളും തത്വങ്ങളും തുടരുന്ന ഒരു നേതാവിനെ താന്‍ അംഗീകരിക്കില്ലെന്നും ട്രംപ് പറഞ്ഞു. മൊജ്തബ സ്ഥാനമേല്‍ക്കുന്നത് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അമേരിക്കയെ മറ്റൊരു യുദ്ധം ആരംഭിക്കാന്‍ നിര്‍ബന്ധിതമാക്കും.
tRootC1469263">വെനിസ്വേലയില്‍ നിക്കോളാസ് മഡുറോയെ പിടികൂടിയ ശേഷം, മരിയ കൊറിന മച്ചാഡോയെ വെനിസ്വേലയുടെ അടുത്ത പ്രസിഡന്റായി നിയമിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍, ഡെല്‍സി റോഡ്രിഗസിനെ മഡുറോയുടെ പിന്‍ഗാമിയായി യുഎസ് തെരഞ്ഞെടുത്തു.
.jpg)


