യുദ്ധം അവസാനിപ്പിക്കാനാകുന്നതെല്ലാം ചെയ്യും ; യുക്രൈന്‍ പ്രസിഡന്റ്

zelensky
zelensky
'കീവില്‍വെച്ച് വളരെ ഫലപ്രദമായ ഒരു കൂടിക്കാഴ്ചയാണ് നടന്നത്.

റഷ്യയുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി. കിവിയില്‍ വെച്ച് യുക്രൈന്‍-യുകെ നയതന്ത്രജ്ഞര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സമാധാനം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്നും അതിനുള്ള നടപടികള്‍ ഉടന്‍തന്നെ ഒരുമിച്ച് കൈക്കൊള്ളണമെന്നും തീരുമാനിച്ചത്. 


'കീവില്‍വെച്ച് വളരെ ഫലപ്രദമായ ഒരു കൂടിക്കാഴ്ചയാണ് നടന്നത്. സമാധാനത്തിലേക്ക് നമ്മെ അടുപ്പിക്കാനും നയതന്ത്ര ശ്രമങ്ങള്‍ വേഗത്തിലാക്കാനുമുള്ള നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്തു. ഈ പിന്തുണയ്ക്ക് നന്ദിയുണ്ട്. സമാധാനത്തോടെ ഈ യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ യുക്രൈന്‍ നിശ്ചയദാര്‍ഢ്യം ചെയ്തിരിക്കുന്നു' എന്ന് സെലന്‍സ്‌കി പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്നതിനായി സൗദി ആറേബ്യയില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി യുക്രൈന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്താനിരിക്കെയാണ് യുദ്ധം സമാധാനപൂര്‍വം അവസാനിപ്പിക്കാന്‍ സാധ്യമായതെന്തും ചെയ്യുമെന്ന  സെലന്‍സ്‌കിയുടെ പ്രസ്താവന വന്നിരിക്കുന്നത്.

Tags