ഞങ്ങള്‍ കാത്തിരിക്കുന്നു ; കരയുദ്ധത്തിന് അമേരിക്കന്‍ പട്ടാളത്തെ വെല്ലുവിളിച്ച് ഇറാന്‍ സ്പെഷ്യല്‍ ഫോഴ്സ്
യുദ്ധം അവസാനിപ്പിക്കുന്നുവെന്ന് പ്രസിഡന്റ് ട്രംപ് പറയുമ്പോഴും യുഎസ് ആര്‍മിയെ പശ്ചിമേഷ്യയില്‍ അണിനിരത്തുന്നതില്‍ സംശയം ഉയരുകയാണ്
കരയുദ്ധത്തിന് യുഎസ് തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹം നിലനില്‍ക്കേ അമേരിക്കന്‍ പട്ടാളത്തെ വെല്ലുവിളിച്ച് ഇറാന്‍ സ്പെഷ്യല്‍ ഫോഴ്സിന്റെ വീഡിയോ. അമേരിക്കന്‍ സൈനികരെ നേരിട്ട് തോല്‍പ്പിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും അടുത്തേക്ക് വാ, ഞങ്ങള്‍ തകര്‍ത്തു കളയുമെന്നുമുള്ള സന്ദേശമടങ്ങുന്ന വീഡിയോയാണ് ഐആര്‍ജിസി പുറത്തുവിട്ടത്.
59 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇറാന്റെ പ്രത്യേക സംഘം സൈനികര്‍ ആയുധങ്ങളുമായി തയ്യാറെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണാം. ദുര്‍ഘട പ്രദേശത്ത് സൈനിക അഭ്യാസം നടത്തുന്നതും മിസൈല്‍ ലോഞ്ചറുകളുമായി നീങ്ങുന്നതും ഉഗ്ര സ്ഫോടനങ്ങളുടെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
അതിനിടെ അമേരിക്കയുടെ പതിനെട്ടോളം ടെക് കമ്പനികളേയും ഇറാന്‍ വെല്ലുവിളിച്ചിരുന്നു. ഭീകര സ്ഥാപനങ്ങള്‍ എന്നു വിശേഷിപ്പിച്ച സ്ഥാപങ്ങളെ ഞങ്ങള്‍ ലക്ഷ്യം വയ്ക്കുകയാണെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
യുദ്ധം അവസാനിപ്പിക്കുന്നുവെന്ന് പ്രസിഡന്റ് ട്രംപ് പറയുമ്പോഴും യുഎസ് ആര്‍മിയെ പശ്ചിമേഷ്യയില്‍ അണിനിരത്തുന്നതില്‍ സംശയം ഉയരുകയാണ്.
.jpg)


