ചര്‍ച്ചയ്ക്കും ധാരണയ്ക്കും തുടര്‍ന്നും തയാറാണ് ; ഇറാന്‍ പ്രസിഡന്റ്

iran

നാവിക ഉപരോധവും ഭീഷണികളും വാഗ്ദാനലംഘനവുമാണ് ചര്‍ച്ചകള്‍ക്ക് തടസ്സമാകുന്നതെന്നും പെസഷ്‌കിയാന്‍ പറഞ്ഞു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ സമാധാന ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ഇറാന്‍. ചര്‍ച്ചയ്ക്കും ധാരണയ്ക്കും തുടര്‍ന്നും തയാറാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. 

നാവിക ഉപരോധവും ഭീഷണികളും വാഗ്ദാനലംഘനവുമാണ് ചര്‍ച്ചകള്‍ക്ക് തടസ്സമാകുന്നതെന്നും പെസഷ്‌കിയാന്‍ പറഞ്ഞു. ലോകം ട്രംപിന്റെ കപട വാക്കുകളും അവകാശവാദങ്ങളും പ്രവൃത്തികളും തമ്മിലുള്ള വൈരുദ്ധ്യം കണ്ടുകൊണ്ടിരിക്കുന്നെന്നും പെസഷ്‌കിയാന്‍.

Tags