യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ തയ്യാര്‍'; പുടിനോട് പ്രധാനമന്ത്രി മോദി പറഞ്ഞതായി വിക്രം മിസ്രി
ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ എന്നിവരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങള്‍ വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളുമായി പങ്കുവെച്ചു.
റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ ഇന്ത്യ സന്നദ്ധമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കെകില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയോട് അനുബന്ധമായി ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ എന്നിവരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങള്‍ വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളുമായി പങ്കുവെച്ചു.
'അവസാനമില്ലാത്ത യുദ്ധത്തില്‍ നിന്ന് യുദ്ധത്തിന്റെ അവസാനത്തിലേക്ക് നീങ്ങണം' എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം വിശദീകരിച്ച വിക്രം മിസ്രി സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട കക്ഷികള്‍ മുന്നോട്ടുവെച്ച എല്ലാ സമാധാന ശ്രമങ്ങളെയും ഇന്ത്യ ഇതുവരെ പിന്തുണച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.
'സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി പ്രസിഡന്റ് പുടിനെ അറിയിച്ചു. ഈ യുദ്ധം ആഗോള സമൂഹത്തിന് വലിയ ആഘാതമാണ് ഉണ്ടാക്കുന്നത്. അതിനാല്‍ യുദ്ധം അവസാനിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്,' വിക്രം മിസ്രി കൂട്ടിച്ചേര്‍ത്തു.
.jpg)

