നെതന്യാഹു കൊല്ലപ്പെട്ടു? ആറ് വിരലുകള്‍ എങ്ങനെ വന്നു? സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച

netanyahu

കഴിഞ്ഞ ദിവസമാണ് നെതന്യാഹു യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്.

 ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടോ ഇല്ലയോ എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ച. യുദ്ധത്തെക്കുറിച്ച് നെതന്യാഹു സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ചര്‍ച്ച കൊടുമ്പിരി കൊണ്ടിരിക്കുന്നത്. വീഡിയോയിലെ ചില ഭാഗങ്ങളില്‍ നെതന്യാവിന്റെ കൈക്ക് ആറ് വിരലുകള്‍ ഉള്ള പോലെ കാണാം. ഇതിന്റെ ചുവട് പിടിച്ചാണ് ചര്‍ച്ച ചൂടുപിടിക്കുന്നത്.

tRootC1469263">

കഴിഞ്ഞ ദിവസമാണ് നെതന്യാഹു യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ വീഡിയോയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിച്ചുകൊണ്ടാണ് ചര്‍ച്ച നടക്കുന്നത്. ചിലയിടങ്ങളില്‍ നെതന്യാഹുവിന് ആറ് കൈവിരലുകള്‍ ഉള്ളതുപോലെ കാണാം. നെതന്യാഹു മരിച്ചു എന്ന ചര്‍ച്ചയാണ് പ്രധാനമായും ഉയരുന്നത്.

നെതന്യാഹുവിന്റെ ഈ വീഡിയോ എഐ നിര്‍മ്മിതമെന്നും ചര്‍ച്ചകളുണ്ട്. അദ്ദേഹം മരണപ്പെട്ടത് പുറത്തറിയാതെ ഇരിക്കാനാണ് ഇസ്രയേല്‍ എഐ വീഡിയോ നിര്‍മിച്ചത് എന്നും നെതന്യാഹു ശരിക്കും എവിടെയാണ് എന്നും ചര്‍ച്ചകളുണ്ട്. അപ്പോഴും ആറ് വിരലുകള്‍ എങ്ങനെയെന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.

എന്നാല്‍ ഇതെല്ലാം സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ മാത്രമാണ്. നെതന്യാഹുവിന് ഒന്നും സംഭവിച്ചിട്ടില്ല എന്നും മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ് എന്നാണ് ഇസ്രയേലിന്റെ വാദം.

Tags