യുദ്ധം രൂക്ഷം ! ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ ആഘാതം ഗൾഫിലേക്കും , സ്‌ഫോടനം നടന്നതായി റിപ്പോർട്ടുകൾ ; ഖത്തര്‍, കുവൈത്ത്, യുഎഇ വ്യോമപാത അടച്ചു

War intensifies! Impact of Iran-Israel conflict also in the Gulf, reports of explosions; Qatar, Kuwait, UAE close airspace


 ഇറാനെതിരെ യുഎസ്- ഇസ്രയേൽ സംയുക്തആക്രമണം ആരംഭിച്ചതിനു പിന്നാലെ ബഹറൈൻ, കുവൈത്ത്, അബുദാബി, റിയാദ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ . യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് വിവരം. ബഹ്റൈനിൽ അടിയന്തര സൈറൺ മുഴങ്ങിയതായും അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. 

tRootC1469263">

സൈനിക കേന്ദ്രങ്ങളുടെ പരിസരത്തുനിന്നും അകന്ന് വീടുകളിലോ മറ്റു സുരക്ഷിതയിടങ്ങളിലോ ജനങ്ങൾ തുടരണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അപകടസാധ്യതകൾ ഒഴിവാക്കാൻ അത്യാവശ്യ സന്ദർഭങ്ങളിൽ അല്ലാതെ പുറത്തു പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. ആക്രമണത്തിന് പിന്നാലെ ഖത്തർ, കുവൈത്ത്, യുഎഇ എന്നീ ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചു.

ഇന്ന് നടന്ന ആക്രമണങ്ങളുടെ സമയക്രമം

Feb 28, 2026 01:33 PM

ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ മിസൈൽ ആക്രമണം. ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകൾ പതിച്ചതായും മൂന്ന് തവണ പൊട്ടിത്തെറി ഉണ്ടായതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.


Feb 28, 2026 01:38 PM


ഇസ്രയേലില്‍ വ്യാപകമായി സൈറണ്‍ മുഴങ്ങി. പൗരന്മാരോട് സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരാന്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ജാഗ്രത നിര്‍ദേശം. സ്‌കൂളുകളും ജോലി സ്ഥലങ്ങളും അടയ്ക്കാനും ഒത്തുകൂടലുകള്‍ ഒഴിവാക്കാനും നിര്‍ദേശം.

Feb 28, 2026 01:42 PM

ഇറാനെതിരെ നടത്തിയത് ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണമെന്ന് യുഎസ്.

Feb 28, 2026 01:53 PM


വ്യോമപാത അടച്ച് ഇറാൻ. മറ്റൊരു മുന്നറിയിപ്പ് ഉണ്ടാകുന്നതുവരെ വ്യോമപാത അടച്ചതായി ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനെെസേഷൻ വക്താവ് അറിയിച്ചു. പിന്നാലെ വ്യോമപാത അടച്ചതായി ഇറാഖും അറിയിച്ചു.

ടെഹ്‌റാന്‍റെ പല ഭാഗങ്ങളിലും മൊബൈൽ ഫോൺ ആശയവിനിമയം തടസ്സപ്പെട്ടു. നിലവിൽ ഫോൺ കോളുകൾ സാധ്യമല്ലെന്നാണ് വിവരം. ഇന്റർനെറ്റും ഉടൻ തന്നെ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട്.

Feb 28, 2026 02:01 PM

ഇറാനെതിരായ ഇസ്രേയൽ ആക്രമണത്തിൽ അമേരിക്കയുടെ പങ്ക് സ്ഥിരീകരിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.ഇറാനിയൻ ഭരണകൂടത്തിൻ്റെ ആസന്നമായ ഭീഷണികൾ ഇല്ലാതാക്കി അമേരിക്കൻ ജനതയെ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ഇറാൻ്റെ ആണവ ആയുധം ഇല്ലാതാക്കാനാണ് നീക്കം. കുറച്ചുകാലമായി യുഎസ് സൈന്യത്തിൻ്റെ പ്രധാന യുദ്ധ കപ്പലുകൾ ഇറാനെ ലക്ഷ്യമാക്കി പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ഇറാന് ഒരിക്കലും ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ലെന്നും ട്രംപ് കൂട്ടിചേർത്തു. 

Feb 28, 2026 02:15 PM

ഇറാനുമേല്‍ നടത്തിയ ആക്രമണം തങ്ങളുടെ നിലനില്‍പ്പിന് മേലുള്ള ഭീഷണി ഇല്ലാതാക്കാനാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു 

Feb 28, 2026 02:33 PM

ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രായേലിനെതിരെ ഇറാന്റെ തിരിച്ചടി. മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്.

Feb 28, 2026 02:40 PM

ബഹ്‌റൈനിൽ സ്‌ഫോടനം ഉണ്ടായതായി റിപ്പോർട്ടുകൾ. ആഭ്യന്തരമന്ത്രാലയം പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി. 


Feb 28, 2026 02:46 PM

അബുദാബിയിലും സ്‌ഫോടനമെന്ന് അൽജസീറ റിപ്പോർട്ട്. 

Feb 28, 2026 02:51 PM

ഖത്തർ, കുവൈത്ത്, യുഎഇ എന്നീ ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചു

Feb 28, 2026 02:52 PM

ഇറാനെതിരായ ആക്രമണത്തിൽ അമേരിക്ക അവരുടെ തനിനിറം കാണിച്ചുവെന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ.

Feb 28, 2026 02:57 PM

അബുദാബി, മനാമ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളില്‍ സ്‌ഫോടനം നടന്നതായി അല്‍ജസീറ റിപ്പോര്‍ട്ട്.


Feb 28, 2026 03:09 PM

രാജ്യത്തെ ലക്ഷ്യംവെച്ച ഒന്നിലേറെ ആക്രമണങ്ങളെ തകര്‍ത്തതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം. ഖത്തറിലെത്തുന്നതിന് മുമ്പായി മിസെെലുകൾ തകർത്തതായാണ് ഔദ്യോഗിക വിവരം.


Feb 28, 2026 03:13 PM

ഇറാന്റെ ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ ഇസ്രയേലിന്റെ പലയിടങ്ങളില്‍ പതിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രയേല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Feb 28, 2026 03:16 PM

സൗദിയിലെ റിയാദിലും സ്‌ഫോടന ശബ്ദം കേട്ടതായി എഎഫ്പി റിപ്പോര്‍ട്ട്

Feb 28, 2026 03:20 PM

ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കൻ സെെനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി സ്ഥിരീകരിച്ച് ഇറാന്‍
 

Tags