ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസ ഫീസില്‍ ഒക്ടോബര്‍ മുതല്‍ വര്‍ധന

google news
rishi

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസ നിരക്ക് അടുത്ത മാസം മുതല്‍ 127 പൗണ്ട് (13.000ത്തിലധികം ഇന്ത്യന്‍ രൂപ) വര്‍ധിപ്പിക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റ് ഇതു സംബന്ധിച്ച് നിയമനിര്‍മ്മാണം നടത്തി. പുതിയ നിരക്കു പ്രകാരം യു.കെയ്ക്ക് പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥി വിസയ്ക്കുള്ള അപേക്ഷ ഫീസ് 127 പൗണ്ട് വര്‍ധിച്ച് 490 പൗണ്ട് ആയി.

202122ലെ കണക്കനുസരിച്ച് 120,000ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യു.കെയില്‍ വിവിധ യൂനിവേഴ്‌സിറ്റികളിലും കോളജുകളിലുമായി പഠിക്കുന്നത്. ആറ് മാസത്തില്‍ താഴെയുള്ള സന്ദര്‍ശന വിസയുടെ ഫീസ് നിരക്കിലും അധികൃതര്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സന്ദര്‍ശന വിസയുടെ ഫീസ് 15 പൗണ്ട് വര്‍ധിച്ച് 115 ആയി മാറി.

എമിഗ്രേഷന്‍ ഫീസിലും ഒക്ടോബര്‍ നാലു മുതല്‍ വര്‍ധന വരും. യു.കെയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി സമൂഹമാണ് ഇന്ത്യക്കാരുടേത്. വിവിധ ഇനങ്ങളിലെ നിരക്കില്‍ വര്‍ധന വരുത്തിയത് സുപ്രധാന സേവനങ്ങള്‍ നല്‍കുന്നതിനും പൊതുമേഖലയിലെ ശമ്പളം ഉയര്‍ത്താനുമാണെന്നും അധികൃതര്‍ അറിയിച്ചു.


 

Tags